പേര്​ എഴുതിയ കാറിന്​ മുന്നിൽ ടാക്​സി ഡ്രൈവർ 

ടാക്​സിയുടെ മുകളിൽ തെളിയും, ഡ്രൈവർമാരുടെ പേരുകൾ

ദുബൈ: ദുബൈയിലെ ടാക്​സികൾക്കായി കൈനീട്ടു​േമ്പാൾ കാറിന്​ മുകളിൽ 'ടാക്​സി' എന്നതിന്​ പകരം ആരുടെയെങ്കിലും പേരാണ്​ കാണുന്നതെങ്കിൽ അത്ഭുതപ്പെടേണ്ട.

കോവിഡ്​ കാലത്ത്​ നിസ്വാർഥ സേവനം നടത്തിയതിന്​ 638 കാറുകളുടെ മുകളിലാണ്​ പേരെഴുതി ചേർത്തത്​. കോവിഡ്​ കാലത്ത്​ തൊഴിൽ സമയം പരിഗണിക്കാതെ ​ജോലി ചെയ്​തവരെയും മുന്നണിയിൽ പ്രവർത്തിച്ചവരെയും ആദരിക്കുന്നതി​െൻറ ഭാഗമായാണിത്​​. വാഹനങ്ങൾക്ക്​ മുകളിൽ മഞ്ഞനിറത്തിൽ 'ടാക്​സി' എ​ന്നെഴുതിയ ബോർഡിന്​ പകരമായിരിക്കും ഡ്രൈവർമാരുടെ പേര്. തിരഞ്ഞെടുക്കപ്പെട്ട ഡ്രൈവർമാരുടെ പട്ടികയും സ്​റ്റിക്കറും ഫ്രാഞ്ചൈസികൾക്കും ദുബൈ ടാക്​സി കോർപറേഷനും ആർ.ടി.എ കൈമാറി​.

ഡ്രൈവർമാരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആർ.ടി.എ ​മുന്നിലുണ്ട്​. ഒമ്പത്​ വർഷം മുമ്പ്​​ ആരംഭിച്ച ട്രാഫിക്​ സേഫ്​റ്റി അവാർഡ്​ തുടരുന്നു. സത്യസന്ധരായ ഡ്രൈവർമാരെ എല്ലാ മാസവും ആദരിക്കുന്നു​.

മികച്ച ഡ്രൈവർമാർക്ക്​ ​േ​പ്രാത്സാഹനം നൽകാൻ​ എല്ലാ വർഷവും 20 ലക്ഷം ദിർഹം മാറ്റിവെക്കുന്നു. ട്രാഫിക്​ സേഫ്​റ്റി അവാർഡി​െൻറ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഡ്രൈവർമാർക്ക്​ കോംപ്ലിമെൻററി വിമാന ടിക്കറ്റുകളും കുടുംബാംഗങ്ങളെ ദുബൈയിൽ എത്തിക്കാൻ സന്ദർശക വിസയും നൽകുന്നുണ്ട്​. ഡ്രൈവർമാർക്ക്​ മാനസികവും കുടുംബപരവുമായ ഉന്മേഷം നൽകാനാണ്​ ഈ നടപടികൾ. ​ഡ്രൈവിങ്​ സീറ്റിലെത്തും മുമ്പ്​​ മികച്ച പരിശീലനമാണ്​ ആർ.ടി.എ ഡ്രൈവർമാർക്ക്​ നൽകുന്നത്​. ട്രാഫിക്​ സുരക്ഷയുടെ അംബാസഡർമാരായാണ്​ അവരെ പരിഗണിക്കുന്നത്​.

Tags:    
News Summary - The names of the drivers will appear on the top of the taxi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.