ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല മീഡിയ വിങ് സംഘടിപ്പിക്കുന്ന സമകാലിക മാധ്യമ സമസ്യകൾ ചർച്ചചെയ്യുന്ന എക്കോ മീഡിയ സിംപോസിയം ആഗസ്റ്റ് 31 ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് അബൂഹൈൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കും. ദുബൈ ടി.വി ഡയറക്ടർ ഈസ അൽ മറി സിംപോസിയം ഉദ്ഘാടനം ചെയ്യും.
ആകാശവാണി മുൻ വാർത്ത അവതാരകൻ ഹക്കീം കൂട്ടായി മുഖ്യാതിഥിയാവും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ബാവ ഹാജി, എൻ.ടി.വി ചാനൽ ചെയർമാൻ മാത്തുക്കുട്ടി കടോൺ, മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഷിനോജ് കെ. ശംസുദ്ദീൻ, എൻ.എ.എം. ജാഫർ (ഗൾഫ് ചന്ദ്രിക) തുടങ്ങി വിവിധ മാധ്യമ പ്രവർത്തകരും കെ.എം.സി.സി സംസ്ഥാന, ജില്ല, മണ്ഡലം, നേതാക്കളും പങ്കെടുക്കുമെന്ന് മലപ്പുറം ജില്ല മീഡിയ വിങ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.