ആലിയ അൽ സുവൈദി

ഐ.ജി.സി.എഫിൽ 11 രാജ്യങ്ങളിലെ 79 പേർ പങ്കെടുക്കും

ഷാർജ: ഇൻറർനാഷനൽ ഗവൺമെൻറ്​ കമ്യൂണിക്കേഷൻ ഫോറത്തി​െൻറ (ഐ.ജി.സി.എഫ്) പത്താം അധ്യായത്തിൽ 11 രാജ്യങ്ങളിൽനിന്നുള്ള 79 പേർ പങ്കെടുക്കും. പരിപാടിയുടെ വിശദാംശങ്ങൾ, പ്രഭാഷകരുടെ എണ്ണം, സംവേദനാത്മക പ്ലാറ്റ്ഫോമുകൾ, ഡയലോഗ് സെഷനുകൾ, വർക്ക്ഷോപ്പുകൾ എന്നിവ ഷാർജ സർക്കാർ മീഡിയ ഓഫിസ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ആലിയ അൽ സുവൈദി വ്യക്തമാക്കി. 26, 27 തീയതികളിൽ ഷാർജ എക്സ്പോ സെൻററിലാണ് ഫോറം നടക്കുക. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫോറത്തി​െൻറ പ്രവർത്തനങ്ങളിൽ അഞ്ചു പ്രഭാഷണങ്ങൾ, ഏഴ് ഡയലോഗ് സെഷനുകൾ, 12 ഇൻററാക്ടിവ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉൾപ്പെടുമെന്ന് അവർ പറഞ്ഞു.

Tags:    
News Summary - The IGCF will be attended by 79 people from 11 countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.