ദുബൈ: രാജ്യത്താകമാനം ചൂട് വർധിക്കുന്നു. ഇതിനൊപ്പം പലയിടങ്ങളിലും പൊടിക്കാറ്റും ഈർപ്പവും കൂടിയിട്ടുണ്ട്. ഞായറാഴ്ച 43 ഡിഗ്രി വരെ ചൂടാണ് വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയത്. മണിക്കൂറിൽ 15 മുതൽ 35 വരെ കി.മീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
കാറ്റ് കൂടുതലായി വീശിയടിച്ച ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് ദൃശ്യമായി. മറ്റിടങ്ങളിലും പൊടിനിറഞ്ഞ അന്തരീക്ഷമാണുണ്ടായിരുന്നത്. ഡ്രൈവർമാർക്ക് റോഡിൽ കാഴ്ച മങ്ങാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതോടൊപ്പം പൊടി അലർജി അടക്കമുള്ള പ്രയാസങ്ങൾ നേരിടുന്നവർ പുറത്തിറങ്ങുമ്പോൾ മുൻകരുതൽ സ്വീകരിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
അടുത്ത ദിവസങ്ങളിലും മേഖലയിലുടനീളം താപനില 40 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പരമാവധി താപനില 43 ഡിഗ്രി വരെ എത്താൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 17 ഡിഗ്രിയാണ് പ്രവചിക്കപ്പെടുന്നത്. ഉയർന്ന ഈർപ്പ നിലയും രാജ്യത്തൊന്നടങ്കം പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് തിങ്കളാഴ്ച രാവിലെയും വൈകീട്ടും 90 ശതമാനം വരെ ഈർപ്പം പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.