ഏറാമല പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഷാർജ റഹ്മാനിയ്യ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏറാമല പ്രീമിയർ ലീഗ് (ഇ.പി.എൽ സീസൺ-1) ക്രിക്കറ്റ് ടൂർണമെന്റ് ശ്രദ്ധേയമായി. നിരവധി മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ദീർഘകാലം നേതൃപദവി വഹിച്ച ക്രസന്റ് അബ്ദുല്ല ഹാജിയുടെ ഓർമക്കായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
കോവുമ്മൽ റമീസ് മെമ്മോറിയൽ ക്ലബിന്റെ സഹകരണത്തോടെ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളിൽ നിന്നുള്ള അഞ്ച് ടീമുകൾ മത്സരിച്ചു. പാരമൗണ്ട് ഇലവൻ കുന്നുമ്മക്കര ചാമ്പ്യന്മാരായി. റമീസ് മെമ്മോറിയൽ ക്ലബ് ഏറാമല റണ്ണറപ്പായി. റഹീം കുന്നുമ്മക്കര മാൻ ഓഫ് ദ സീരീസായി. ടി.എൻ ശിഹാബ്, എസ്.കെ ഷഫീഖ്, റഹീം കുന്നുമ്മക്കര എന്നിവർ യഥാക്രമം ബെസ്റ്റ് ബൗളർ, ബെസ്റ്റ് ഫീൽഡർ, ബെസ്റ്റ് ബാറ്റ്സ്മാൻ ആയി. ടൂർണമെന്റിന്റെ ഉദ്ഘാടനം ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല നിർവഹിച്ചു. സമീർ ചെറുവയിൽ അധ്യക്ഷതവഹിച്ചു. മഹ്റൂഫ് രാമത്ത് സ്വാഗതം പറഞ്ഞു. കയനടുത്ത് മൂസ ഹാജി, കെ.സി റിയാസ്, ഗഫൂർ പാലോളി, മൂസ മുഹ്സിൻ, പി.കെ മുഹമ്മദ് എടച്ചേരി, സഫീർ പൂലുവക്കണ്ടി, അൻവർ പി.പി കുന്നുമ്മക്കര, കെ.പി മുനീർ, അസ്ലം ഒഞ്ചിയം, സഫീദ് തുണ്ടിയിൽ, ഡോ. ആർ.ഇ മുനീർ, പി.കെ മഹ്മൂദ്, സി.എം നൗഷാദ്, ഇസ്ഹാഖ് കോവുമ്മൽ, റഫീഖ് തുണ്ടിയിൽ, ടി.പി മുഹമ്മദ്, അഫ്സർ പറമ്പത്ത്, പി.കെ മുഹമ്മദ് നവാസ്, സമീർ പറമ്പത്ത്, സി.എം നൗഫൽ, സമീർ കൊല്ലന്റവിട, സക്കരിയ്യ കുന്നുമ്മക്കര, ഷാജഹാൻ തയ്യുള്ളതിൽ, മുനീർ ഇല്ലത്ത്, ടി.പി നിതിൻ, പി.കെ നിയാസ് അബൂബക്കർ, സി.പി റഊഫ് ആശംസകളർപ്പിച്ചു. ജംഷീർ കോവുമ്മൽ നന്ദി പറഞ്ഞു. ചാമ്പ്യൻസ് ട്രോഫി ഡോ. ആർ.ഇ മുനീറും റണ്ണറപ്പ് ട്രോഫി കെ.സി റിയാസും ടീമുകൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.