Posted On
date_range Updated On
date_range ബഹ്റൈൻ ദേശീയദിനത്തിനു മുന്നോടിയായി എമിറേറ്റ്സ് സർവിസ് നടത്തും
ദുബൈ: ബഹ്റൈൻ 49ാമത് ദേശീയദിനാഘോഷത്തിന് മുന്നോടിയായി യു.എ.ഇയിലെ വിമാനക്കമ്പനിയായ എമിറേറ്റ്സ് പ്രത്യേക സർവിസ് നടത്തും. ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബർ 15നാണ് എമിറേറ്റ്സ് എ380 സർവിസ് നടത്തുന്നത്.യാത്രക്കാരുടെ നിരന്തര അഭ്യർഥനയെ തുടർന്നാണ് സർവിസ് നടത്തുന്നതെന്ന് എയർലൈൻ അറിയിച്ചു.വൈകുന്നേരം 4.05ന് ദുബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം 4.35ന് ബഹ്‌റൈനിൽ എത്തും. തിരിച്ച് വൈകുന്നേരം 5.45ന് ബഹ്‌റൈനിൽനിന്ന് പുറപ്പെട്ട് രാത്രി എട്ടിന് ദുബൈയിലെത്തുന്ന രീതിയിലാണ് സർവിസ്. ബഹ്‌റൈനിൽനിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്ക് ദുബൈയിലെത്തുമ്പോൾ സൗജന്യ കോവിഡ് -19 പി.സി.ആർ ടെസ്റ്റ് നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.