250,000 ഡോളർ സമ്മാനത്തുകയുള്ള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്റെ നാലാം എഡീഷനിലേക്ക് 199 രാജ്യങ്ങളിൽനിന്നായി ലഭിച്ചത് 100,000ലേറെ അപേക്ഷകൾ
ജി.സി.സിയിലും ഇന്ത്യയിലും പ്രവർത്തനം വ്യാപിച്ചുകിടക്കുന്ന ലോകോത്തര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ 2022 മേയിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ തുടക്കം കുറിച്ചതാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്. ആരോഗ്യ പരിചരണ രംഗത്തെ വാഴ്ത്തപ്പെടാത്ത ഹീറോകളായ നഴ്സുമാരെ ആദരിക്കുന്നതാണ് ഈ പുരസ്കാരം.
ആരോഗ്യ പരിചരണ സംവിധാനത്തിൽ അവരുടെ പ്രാധാന്യം അടിവരയിടുന്നതിനൊപ്പം അവർ നൽകിയ സവിശേഷ സംഭാവനകളെയും നേട്ടങ്ങളെയും അംഗീകരിക്കുകയും ആഘോഷമാക്കുകയും ചെയ്യൽകൂടി ഇത് ലക്ഷ്യമിടുന്നു.
മുൻനിര സേവകരെന്ന നിലക്ക്, കാലങ്ങൾക്കിടെ വിശിഷ്യാ, കോവിഡ് മഹാമാരി കാലത്ത് നഴ്സുമാർ വഹിച്ച പങ്ക് വളരെ വലുതാണ്. മുമ്പെങ്ങുമില്ലാത്തവിധം ഇവരുടെ സേവനങ്ങൾക്ക് കൈയടി നൽകാനും ആഘോഷമാക്കാനുമായാണ് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഈ അവാർഡുകൾ സ്ഥാപിച്ചത്. നഴ്സിങ് വ്യവസായ ലോകത്ത് ഏറ്റവും വലിയ പുരസ്കാരമായി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് മാറിയിട്ടുണ്ട്.
ഡബ്ല്യു.എച്ച്.ഒ അംഗീകാരം
ഫൈനലിലെത്തിയവരെ അനുമോദിച്ചും ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിന്റെ ഈ പദ്ധതിക്ക് നന്ദിയോതിയും പുരസ്കാര ദാന ചടങ്ങിൽ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ
ഡോ. ടെഡ്രോസ് അദനം ഗബ്രിയേസൂസിന്റെ വിഡിയോ സന്ദേശവും അവതരിപ്പിക്കപ്പെട്ടു. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനാണ് വിജയിയെ പ്രഖ്യാപിച്ചത്. മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ബോളിവുഡ് നടി സോണാലി ബിന്ദ്ര, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഗവേണൻസ് ആന്റ് കോർപറേറ്റ് അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടറും ഗ്രൂപ് ഹെഡുമായ ടി.ജെ വിൽസൺ, മറ്റു വിശിഷ്ടാതിഥികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
2022 മേയിലെ അന്താരാഷ്ട്ര നഴ്സിങ് ദിനത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ആദ്യമായി അവതരിപ്പിച്ച ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ അവാർഡിന്റെ 2024ലെ എഡിഷനിൽ ലോകമൊട്ടുക്കും നിന്നായി 202 രാജ്യങ്ങളിലെ 78,000ലേറെ നഴ്സുമാരാണ് പങ്കാളികളായത്. 52,000 അപേക്ഷകർ എത്തിയ 2023 എഡീഷനെക്കാൾ 50 ശതമാനമായിരുന്നു വർധന.
മഹത്തായ പുരസ്കാരദാന ചടങ്ങിൽ മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, വി.ഐ.പികൾ എന്നിവർക്ക് പുറമെ ഇന്ത്യയിൽനിന്നും യു.എ.ഇയിൽനിന്നും വിദേശത്തുനിന്നുമായി വിഖ്യാത വ്യക്തിത്വങ്ങൾ എന്നിവരും വലിയ പ്രതിനിധി വൃന്ദവും അണിനിരന്നു.
ഇവരിലെ ഗ്രാൻഡ് വിജയിയെ കണ്ടെത്താനുള്ള അവസാനവട്ട പ്രക്രിയകൾ പുരോഗമിക്കുകയാണ്. ഗ്രാൻഡ് ജൂറിയുമായി അഭിമുഖം, പൊതുജന വോട്ടിങ്.. ഇവയെല്ലാം പൂർത്തിയായി 2025 മേയ് 26ന് യു.എ.ഇയിലെ ദുബൈയിൽ അന്തിമ വിജയിയെ പ്രഖ്യാപിക്കും. നാലാം എഡീഷനിൽ വിജയിക്ക് 250,000 ഡോളർ സമ്മാനത്തുക നൽകുന്നതിന് പുറമെ മറ്റ് ഒമ്പത് ഫൈനലിസ്റ്റുകളെയും ആദരിക്കും.
ആരോഗ്യ സേവന രംഗത്തെ അതികായരായ ബോട്സ്വാനയിലെ ആഫ്രിക്കൻ ലീഡേഴ്സ് മലേറിയ അലയൻസിന്റെ സ്പെഷൽ അംബാസഡറും ഗ്ലോബൽ എച്ച്.ഐ.വി പ്രിവൻഷൻ കൊആലിഷൻ കോ-ചെയർപേഴ്സണുമായ പ്രൊഫ. ഷീല ട്ലൗ, സിഡ്നി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ ഡബ്ല്യു.എച്ച്.ഒ കൊളാബറേറ്റിംഗ് സെന്റർ അഡ്ജങ്ക്റ്റ് പ്രഫസറും ഹ്യൂമൻ റിസോഴ്സസ് ഫോർ ഹെൽത്ത് ജേണൽ എഡിറ്റർ എമെറിറ്റസുമായ പ്രഫ. ജെയിംസ് ബുക്കൻ, ഒ.ബി.ഇ അവാർഡ് ജേതാവും സ്വതന്ത്ര ഹെൽത്ത്കെയർ കൺസൾട്ടന്റും സെൻട്രൽ & നോർത്ത്വെസ്റ്റ് ലണ്ടൻ എൻ.എച്ച്.എസ് മുൻ സി.ഇ.ഒയും യു.കെയിലെ റോയൽ കോളേജ് ഓഫ് നഴ്സിങ് മുൻ സിഇഒയുമായ ഡോ. പീറ്റർ കാർട്ടർ, ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ നിയുക്ത പ്രസിഡന്റും, ഫ്രാൻസിലെ എ.എക്സ്.എ എസെന്റിആൾ സീനിയർ കൺസൾട്ടന്റും, യുകെയിലെ ഹാർബർ ബോർഡ് ചെയർമാനും ഹെൽത്ത്4ആൾ അഡ്വൈസറി മാനേജിംഗ് ഡയറക്ടറുമായ ഡോ. നിതി പാൽ; ടിപിജി ഗ്രോത്ത് സീനിയർ അഡ്വൈസറും ഏഷ്യ ഹെൽത്ത്കെയർ ഹോൾഡിംഗ്സിന്റെ എക്സിക്യൂട്ടീവ് ചെയർമാനും നിയോനേറ്റ്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ജനറൽ കൗൺസിൽ അംഗവുമായ ശ്രീ. വിശാൽ ബാലി എന്നിവരടങ്ങിയതാണ് ഗ്രാൻഡ് ജൂറി. പ്രഫഷനൽ മികവിന്റെയും സമർപ്പണത്തിന്റെയും ലോകോത്തര മാനകങ്ങൾ വെച്ചാണ് ഫൈനലിസ്റ്റുകൾ വിലയിരുത്തപ്പെടുന്നത്.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2025ലെ അവസാന 10ലെത്തിയ ഫൈനലിസ്റ്റുകൾ സമർപ്പിതരായ ഈ പ്രഫഷനലുകളാണ്.
ആരോഗ്യ പരിചരണ വ്യവസായം മുമ്പെങ്ങുമില്ലാത്ത വെല്ലുവിളികൾ നേരിടുമ്പോൾ, നഴ്സുമാരുടെ സേവനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യൽ സവിശേഷ പ്രാധാന്യമർഹിക്കുന്നു.
വേദി: ദി അറ്റ്ലാൻറിസ്, ദ പാം, ദുബൈ
ദുബൈ പാമിലെ അറ്റ്ലാന്റിസിൽ ഒരുക്കുന്ന ആഗോള വേദിയിൽ അന്തിമ വിധിനിർണയത്തിനെത്തിയ 10 ഫൈനലിസ്റ്റുകൾ എല്ലാവരും ആദരമേറുന്നുവെന്ന പ്രത്യേകതയുണ്ട്. വിജയിക്ക് 250,000 യു.എസ് ഡോളർ സമ്മാനത്തുകയായി ലഭിക്കും. പരിപാടിയുടെ തത്സമയ സംപ്രേഷണം മേയ് 26ന് രാവിലെ 9.30മുതൽ (യു.എ.ഇ സമയം)www.asterguardians.comൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.