Posted On
date_range Updated On
date_range സിനോഫാം വാക്സിെൻറ ബൂസ്റ്റർ ഡോസ് അബൂദബിയിൽ വിതരണം തുടങ്ങി
അബൂദബി: സിനോഫാം കോവിഡ് വാക്സിെൻറ ബൂസ്റ്റർ ഡോസ് ആരോഗ്യവകുപ്പിന് കീഴിൽ അബൂദബിയിൽ വിതരണം തുടങ്ങി. സിനോഫാം വാക്സിനേഷെൻറ രണ്ടാം ഡോസ് കുത്തിവെച്ച് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
എന്നാൽ, ബൂസ്റ്റർ വാക്സിൻ നിർബന്ധമില്ല. പ്രതിരോധശേഷി കുറഞ്ഞവർക്കും മറ്റ് രോഗങ്ങളുള്ളവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. അബൂദബിയിൽ നൂറോളം സെൻററുകളിൽ ബൂസ്റ്റർ ഡോസ് നൽകും. കഴിഞ്ഞവർഷം ഡിസംബറിലാണ് സിനോഫാം വാക്സിെൻറ ആദ്യ ഡോസ് നൽകിതുടങ്ങിയത്.ഇതിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.