Posted On
date_range Updated On
date_range തൈക്കടപ്പുറം സോക്കർ ലീഗ് ഡിസംബർ രണ്ടിന്
ദുബൈ: യു.എ.ഇയിൽ താമസിക്കുന്ന നീലേശ്വരം തൈക്കടപ്പുറം നിവാസികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന തൈക്കടപ്പുറം സോക്കർ ലീഗ് (ടി.എസ്.എൽ) സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ-4 യു.എ.ഇ ദേശീയ ദിനമായ ഡിസംബർ രണ്ടിന് ശനിയാഴ്ച രാത്രി പത്തു മുതൽ ദുബൈ ഖിസൈസ് അൽ ബുസ്താൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
തൈക്കടപ്പുറം നിവാസികളുടെ ഏഴ് ടീമുകളാണ് മത്സരിക്കുക. ഉവൈസ് തൈലക്കണ്ടി ചെയർമാനും എൻ.പി ജസീം കൺവീനറുമായി 11 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. വിജയികൾക്ക് ട്രോഫിക്ക് പുറമെ കാഷ് പ്രൈസും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.