ദുബൈ: തലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ത്വയ്ബ’ മീലാദ് സംഗമത്തിന്റെ എട്ടാമത് എഡിഷൻ സെപ്റ്റംബർ 27ന് രാത്രി ഏഴു മണിക്ക് ദുബൈ ഖിസൈസിലെ ക്രസെന്റ് സ്കൂളിൽ നടക്കും. ‘മുത്ത് നബി കാരുണ്യത്തിന്റെ കാവലാൾ’ എന്ന പ്രമേയത്തിൽ പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ അബ്ദുൽ വഹാബ് നഈമി കൊല്ലം മദ്ഹുർറസൂൽ പ്രഭാഷണം നടത്തും. സമാപന സംഗമത്തിൽ ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ സംബന്ധിക്കും. പ്രവാചക പ്രകീർത്തന സദസ്സിന് ത്വാഹാ തങ്ങൾ പൂക്കോട്ടൂർ, ശഹീൻ ബാബു താനൂർ തുടങ്ങിയവർ നേതൃത്വം നൽകും. സംഗമത്തോടനുബന്ധിച്ച് അശ്റഖ ബൈത്, ചിത്ര രചന, ഖുർആൻ പാരായണ മത്സരം, ഓൺലൈൻ ക്വിസ് മത്സരങ്ങൾ, സിയാറത് ഡേ തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
തലശ്ശേരിയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ സാന്ത്വന പ്രവർത്തനങ്ങൾക്കുള്ള പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് സൗജന്യ ഉംറ സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. മത, സാംസ്കാരിക, വ്യവസായിക, പ്രാസ്ഥാനിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായും സംഘടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.