Posted On
date_range Updated On
date_range തൊഴിലാളികളുടെ ദാഹമകറ്റി ഫുജൈറ ചാരിറ്റി
ഫുജൈറ: കത്തിയാളുന്ന കൊടും വേനലിൽ നിർമാണ മേഖലയിലും മറ്റും പ്രവർത്തിക്കുന്നവർക്ക് വെള്ളവും ശീതള പാനിയവുമായി ഫുജൈറ ചാരിറ്റി രംഗത്ത്. ഫുജൈറക്ക് പുറമെ ഉപനഗരമായ ദിബ്ബയിലും വിതരണമുണ്ട്. ഇതിനകം ഒന്നര ലക്ഷത്തിലധികം കുപ്പിവെള്ളം വിതരണം നടത്തിയതായി സംഘാടകർ പറഞ്ഞു.
വെയിലാറും വരെ ഇത് തുടരും. വെള്ളവും ജ്യൂസും വിതരണം നടത്തുന്നതിനായി ശീതികരിച്ച വാഹനമാണ് ഉപയോഗിക്കുന്നത്. തൊഴിലാളികൾക്കിടയിൽ വേനൽക്കാല ആരോഗ്യവുമായി ബന്ധപ്പെട്ട ബോധവത്കരണവും നടത്തുന്നുണ്ടെന്ന് ചാരിറ്റി ഡയറക്ടർ ജനറൽ അലി ബിൻ അബാദ് അബ്ദുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.