വേനൽച്ചൂട്​: സർക്കാർ ഓഫിസുകളിൽ പുതിയ ‘ഫ്ലെക്സിബിൾ സമയക്രമം’

ദുബൈ: കടുത്ത വേനൽക്കാലത്ത് സർക്കാർ ജീവനക്കാർക്ക് ആശ്വാസമേകുന്നതിനായി ദുബൈ ഗവൺമെന്‍റ്​ ഹ്യൂമൻ റിസോഴ്‌സ് ഡിപാർട്​മെന്‍റ്​ ‘അവർ ഫ്ലെക്സിബിൾ സമ്മർ’ പദ്ധതി വീണ്ടും പ്രഖ്യാപിച്ചു. ജൂൺ 29 മുതൽ സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിൽ ഓഫിസുകളുടെ പ്രവർത്തനം തടസ്സപ്പെടാതെ ജീവനക്കാർക്ക് രണ്ട് രീതിയിലുള്ള പ്രവൃത്തി സമയക്രമം തിരഞ്ഞെടുക്കാം. ഒന്നാം ഗ്രൂപ്പിലുള്ളവർ തിങ്കൾ മുതൽ വ്യാഴം വരെ ദിവസേന ഏഴു മണിക്കൂറും വെള്ളിയാഴ്ചകളിൽ നാലര മണിക്കൂറും ജോലി ചെയ്യുമ്പോൾ, രണ്ടാം ഗ്രൂപ്പുകാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ എട്ടു മണിക്കൂർ പ്രവൃത്തിസമയവും വെള്ളിയാഴ്ചകളിൽ പൂർണ അവധിയുമായിരിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കനുസരിച്ച് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യവും ഫ്ലെക്സിബിൾ സമയക്രമവും അനുവദിക്കാൻ സർക്കാർ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. 2026ലെ ‘ഇയർ ഓഫ് ഫാമിലി’ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ജീവനക്കാർക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും അവരുടെ മാനസിക ഉല്ലാസം വർധിപ്പിക്കാനും ഈ നീക്കം സഹായിക്കും.

Tags:    
News Summary - Summer heat: New ‘flexible timing’ for government offices in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.