ആലിപ്പഴം അടിഞ്ഞുകൂടിയ ദൃശ്യം


യു.എ.ഇയിൽ കനത്ത മഴയും ആലിപ്പഴ വർഷവും

ദുബൈ: യു.എ.ഇയിൽ വ്യാഴാഴ്ച പലയിടത്തും കനത്ത മഴയും ആലിപ്പഴ വർഷവും. ഷാർജയിലെയും അൽ ഐനിലെയും പ്രധാന റോഡുകളിലും മരുഭൂമിയിലും മഞ്ഞുകട്ടകൾ അടിഞ്ഞുകൂടിയതിന്‍റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

രാജ്യം ശരത്കാലത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായാണ് കാലാവസ്ഥയിലുള്ള മാറ്റം. താപനില ഉയർന്ന നിലയിൽ തുടരുന്നുണ്ടെങ്കിലും മഴക്കുള്ള സാധ്യത വർധിക്കുമെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ മഞ്ഞ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.

വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. വെള്ളിയാഴ്ച അൽ ഐൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. വാരാന്ത്യത്തിൽ മഴ കുറയാൻ സാധ്യതയുണ്ടെങ്കിലും ആകാശത്ത് മേഘാവൃതമായ അന്തരീക്ഷം തുടരുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - UAE Weather: Heavy Hailstorm Alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.