ക്രിസ്മസിനോടനുബന്ധിച്ച് റാക് ബിദൂന്‍ ഓയസിസ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ള വൈദ്യുത ദീപാലങ്കാരം

ഇനി നക്ഷത്ര രാവുകള്‍...

നക്ഷത്രത്തിളക്കത്തില്‍ ക്രിസ്മസിനെ വരവേല്‍ക്കാന്‍ യു.എ.ഇയില്‍ വിവിധ രാജ്യക്കാര്‍ക്കൊപ്പം തകൃതിയായ ഒരുക്കങ്ങളിലാണ്​ മലയാളികളും. ദേവലായങ്ങള്‍ക്കൊപ്പം താമസ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും നക്ഷത്ര വൈദ്യുത ദീപാലങ്കാരവും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുകളും ഒരുക്കിയാണ് ക്രൈസ്തവ സമൂഹം തിരുപ്പിറവി ആഘോഷിക്കുക. പ്രത്യേകം പരിപാടികള്‍ ഒരുക്കിയാണ് റാസല്‍ഖൈമയിലെ ചെറുതും വലുതുമായ ഹോട്ടലുകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

പല സ്ഥാപനങ്ങളും ക്രിസ്മസ്-പുതുവല്‍സരാഘോഷത്തിന് പ്രത്യേകം പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. രാത്രി ക്യാമ്പുകളും മരുഭൂ യാത്രയുമൊരുക്കുന്ന റാസല്‍ഖൈമയിലെ ബിദൂന്‍ ഓയസിസ് പോലുള്ള കേന്ദ്രങ്ങളില്‍ ദിവസങ്ങള്‍ക്ക് മുമ്പേ നക്ഷത്ര-ക്രിസ്മസ് ട്രീ ദീപാലാങ്കാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.


പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങുകളോടെയാണ് ജസീറ അല്‍ ഹംറയിലെ ചര്‍ച്ചുകള്‍ കേന്ദ്രീകരിച്ച് തിരുപിറവി ആഘോഷങ്ങള്‍ നടക്കുക. 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് റാക് സെയ്ഫ് ആശുപത്രിക്ക് സമീപമുള്ള വസതിയോട് ചേര്‍ന്ന ഹാളിലായിരുന്നു വിശ്വാസികള്‍ പ്രാര്‍ഥനകള്‍ക്കായി ഒത്തുകൂടിയിരുന്നത്. പിന്നീട് അല്‍ നഖീലില്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (സി.എസ്.ഐ) പ്രവര്‍ത്തനം തുടങ്ങി. പ്രവാസ ജീവിതത്തിലേക്ക് കൂടുതലാളുകള്‍ എത്തിയതോടെ ദേവാലയങ്ങളുടെ എണ്ണവും വര്‍ധിച്ചു.

നിലവില്‍ ജസീറ അല്‍ ഹംറ കേന്ദ്രീകരിച്ച് ഒരു ഡസനോളം ചര്‍ച്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്‍റ് ലൂക്ക്സ്,സെന്‍റ് ആന്‍റണി പാദുവ കാത്തലിക്, സെന്‍റ് തോമസ് മാര്‍ത്തോമ, സെന്‍റ് ഗ്രിയോറിയോസ് ജേക്കബൈറ്റ്,സുറിയാനി ഓര്‍ത്തഡോക്സ്,ഇവാഞ്ചലിക്കല്‍, സെവന്‍ത് ഡേ അഡ്വെറിസ്റ്റ് തുടങ്ങിയ ചര്‍ച്ചുകളിലും പ്രാര്‍ഥനകളും ക്രിസ്മസ് ആഘോഷവും നടക്കും.

Tags:    
News Summary - Star Nights-Festival Season-UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.