എസ്.എസ്.എൽ.സി: ഗൾഫിൽ മുഴുവൻ കുട്ടികൾക്കും വിജയം

ദുബൈ: ഗൾഫിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും ഉപരി പഠനത്തന് അർഹത നേടി. ഇത്തവണ പത്താംക്ലാസിൽ രജിസ്റ്റർ ചെയ്ത 631 വിദ്യാർഥികളും വിജയിച്ചു. 143 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ സർക്കാർ റദ്ദാക്കിയിരുന്നു.

കഴിഞ്ഞ പരീക്ഷകളിലെ മാർക്കും ഇന്‍റേണൽ അസ്സസ്മെന്‍റും വഴിയായിരുന്നു മൂല്യ നിർണയം നടത്തിയത്. യു.എ.ഇയിലെ ഏഴ് സ്കൂളുകളിലായി 631 വിദ്യാർഥികളാണ് ഇത്തണ എസ്.എസ്.എൽ.സിക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കുട്ടികളെല്ലാം ഉപരിപഠനത്തിന് യോഗ്യത നേടി. ദുബൈ നിംസിൽ പരീക്ഷ എഴുതിയ 99 കുട്ടികളിൽ 33 പേർക്കും എ പ്ലസ് ലഭിച്ചു.

ഗൾഫ് മോഡൽ സ്കൂളിലെ 120 കുട്ടികളിൽ അഞ്ചു പേർക്കും അബൂദബിയിലെ മോഡൽ സ്കൂളിൽ 185 ൽ 58 പേർക്കും മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 50 കുട്ടികളാണ് ഷാർജ നിംസിൽ പരീക്ഷയെഴുതിയത്. ഇതിൽ 19 പേർ എ പ്ലസ് നേടി. റാസൽ ഖൈമ ഇന്ത്യൻ സ്കൂളിൽ 49 കുട്ടികളിൽ ഒരാൾക്കാണ് ഫുൾ പ്ലസ്. ഫുജൈറ ഇന്ത്യൻ സ്കൂളിൽ 91ൽ 18, ഉമ്മുൽഖുവൈൻ ഇംഗ്ലീഷ് സ്കൂളിൽ 37ൽ ഒമ്പത് എന്നിങ്ങനെയാണ് ഫുൾ എപ്ലസ് നേടിയവർ.

പുനർ മൂല്യനിർണയം ഇല്ലാത്തതിനാൽ മാർക്ക് കുറഞ്ഞവർക്ക് സേ പരീക്ഷ എഴുതാൻ അവസരമുണ്ട്. എന്നാൽ ആദ്യ ശ്രമമായിട്ടായിരിക്കും പരിഗണിക്കുക. കുട്ടികളുടെ എണ്ണവും വിഷങ്ങളും അറിഞ്ഞ ശേഷം പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിക്കുമെന്നാണ് വിവരം. ജൂൺ അവസാനത്തോടെ നടപടികൾ പൂർത്തിയാക്കാനാണുള്ള ഒരുക്കത്തിലാണ് അധികൃതർ.

Tags:    
News Summary - SSLC: Success for all children in the Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.