Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് കോവിഡ്; മൂന്ന് കുട്ടികൾക്ക് എസ്.എസ്.എൽ.സി എഴുതാനായില്ല
ദുബൈ: കോവിഡ് പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് യു.എ.ഇയിൽ മൂന്ന് മലയാളി കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാനായില്ല. 603 കുട്ടികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 599 കുട്ടികളും പരീക്ഷയെഴുതി. എന്നാൽ, നാല് കുട്ടികൾ പരീക്ഷ ഹാളിൽ എത്തിയില്ല. മൂന്ന് കുട്ടികൾക്ക് കോവിഡ് ബാധിച്ചപ്പോൾ ഒരാൾ എത്താത്തതിെൻറ കാരണം വ്യക്തമല്ല. പ്ലസ് വൺ പരീക്ഷക്കയി 490 കുട്ടികളും സ്കൂളിലെത്തിയിരുന്നു.
കനത്ത മുൻകരുതലോടെയാണ് യു.എ.ഇയിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നലെ തുടങ്ങിയത്. കോവിഡ് ലക്ഷണമുണ്ടെങ്കിൽ വിദ്യാർഥികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.