സന്നാഹ മത്സരം: ബംഗ്ലാദേശിനെ തോൽപിച്ച്​ ലങ്ക തുടങ്ങി

ദുബൈ: സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ച്​ ശ്രീലങ്ക തുടങ്ങി. ആദ്യം ബാറ്റ്​ ചെയ്​ത ബംഗ്ലാദേശ്​ ഉയർത്തിയ 148 റൺസ്​ വിജയലക്ഷ്യം അവസാന ഓവറിൽ ലങ്ക മറികടക്കുകയായിരുന്നു. 12 ഓറവിൽ ആറിന്​ 79 എന്ന നിലയിൽ പതറിയ ലങ്കയെ ആവിഷ്​ക ഫെർണാണ്ടോയും ചമിക കരുണരത്​നയും ചേർന്നൊരുക്കിയ 69 റൺസി​െൻറ പിരിയാത്ത കൂട്ടുകെട്ടാണ്​ വിജയതീരത്തെത്തിച്ചത്​. അബൂദബിയിൽ നടന്ന മറ്റൊരു മത്സരത്തിൽ പപ്വ ന്യൂഗിനിയെ അയർലൻഡ്​ അനായാസം മറികടന്നു. ആദ്യം ബാറ്റ്​ ചെയ്​ത പപ്വ ന്യൂഗിനിക്ക്​ എട്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 96 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നായകൻ ആൻഡി ബാൾബിറി​െൻറയും (42) കുർട്ടിസ്​ കാംഫറി​െൻറയും (42) മികവിൽ അയർലൻഡ്​ 16.4 ഓവറിൽ ജയം നേടി.

സ്​കോട്​ലൻഡ്​- നെതർലൻഡ്​ മത്സരത്തിലും റൺ വരൾച്ച പ്രകടമായിരുന്നു. സ്​കോട്​ലൻഡിനെ 122ൽ ഒതുക്കിയെങ്കിലും നെതർലൻഡിന്​ മറുപടി ബാറ്റിങ്ങിൽ 90 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ടീമുകൾക്ക്​ വ്യാഴാഴ്​ചയും സന്നാഹ​ മത്സരങ്ങളുണ്ട്​. സൂപ്പർ 12 റൗണ്ടിലേക്ക്​ യോഗ്യത നേടിയ ടീമുകളുടെ സന്നാഹ മത്സരങ്ങൾ 18 മുതലാണ്​. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടാണ്​. ദുബൈയിലാണ്​ മത്സരം. 20ന്​ നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ആസ്​ട്രേലിയയെ നേരിടും.

Tags:    
News Summary - Sri Lanka started by defeating Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.