ഹത്തയിൽ കമ്യൂണിറ്റി കായികമേളയുമായി സ്​പോർട്​സ്​ കൗൺസിൽ

ദുബൈ: സാഹസികരുടെ ഇഷ്​ട സഞ്ചാരമേഖലയായ ഹത്തയിൽ കമ്യൂണിറ്റി കായിക മേളയുമായി ദുബൈ സ്​പോർട്​സ്​ കൗൺസിൽ. ഒക്​ടോബർ 23നാണ്​ പരിപാടി തുടങ്ങുന്നത്​. വനിതകൾക്ക്​ മാത്രമായി മത്സരങ്ങളും ഉണ്ടാവും. ഓട്ടം, കയാക്കിങ്​, റോവിങ്​, മൗണ്ടെയിൻ ബൈക്കിങ്​ തുടങ്ങിയവ നടക്കും.ഹത്ത അഡ്വഞ്ചേഴ്​സ്​, അൽ ഹജേരിയൻ റസ്​​റ്റാറൻറ്​, ഹത്ത കയാക്ക്​ എന്നിവയുമായി സഹകരിച്ചാണ്​ പരിപാടി സംഘടിപ്പിക്കുന്നത്​.

23ന്​ രാവിലെ ഏഴിന്​ 'വുമൻസ്​ അഡ്വഞ്ചർ' പരിപാടിയുമായാണ്​ തുടക്കം. 16 മുതൽ 60 വരെ പ്രായമുള്ളവർക്ക്​ ഇതിൽ പ​ങ്കെടുക്കാം. ഇതിന്​ പിന്നാലെ കയാക്കിങ്​ നടക്കും.info@hattaadventures.com എന്ന ഇ–മെയിൽ വഴിയോ +971-54-9988789 നമ്പറിലോ രജിസ്​റ്റർ ചെയ്യാം.ഒക്​ടോബർ 30ന്​ ഹത്ത തടാകത്തിൽ സ്​റ്റാൻഡ്​ അപ്​ പാഡിങ്​ മത്സരം നടക്കും. ദുബൈ ഇൻറർനാഷനൽ മറൈൻ ക്ലബ്​, ഹത്ത അഡ്വഞ്ചറസ്​ എന്നിവയുമായി സഹകരിച്ചാണ്​ മത്സരം.

ഇതിൽ പുരുഷൻമാർക്കും വനിതകൾക്കും പ​ങ്കെടുക്കാം. നവംബർ 20ന്​ ​'യോഗ ആൻഡ്​ റോവിങ്​' പരിപാടിയുമുണ്ട്​. ജനുവരി ഒന്നിനാണ്​ മൗണ്ടെയിൻ ബൈക്ക്​ റേസ്​. പുരുഷ- വനിത മത്സരങ്ങളുണ്ടാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.