Posted On
date_range Updated On
date_range സുവനീർ പേരുകൾ ക്ഷണിച്ചു
ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സുവനീറിന് ഉചിതമായ പേര് ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിൽ ഓരോ പേരുകൾ നിർദേശിക്കാം. നിർദേശകന്റെ പേരും, കോൺടാക്ട് നമ്പറും വാട്സ്ആപ്പിലൂടെ അയക്കുന്ന പേരിനോടൊപ്പം ചേർത്തിരിക്കണം. ആഗസ്റ്റ് അഞ്ചിന് മുമ്പായി 0503767871 എന്ന നമ്പറിലാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. തിരഞ്ഞെടുക്കപ്പെടുന്ന പേരിന് സുവനീർ പ്രകാശന ചടങ്ങിൽ സമ്മാനം നൽകുന്നതാണെന്ന് തൃശൂർ ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.