അബൂദബിയിലെ ഡെലിവറി റൈഡർമാർ
Posted On
date_range Updated On
date_range ഡെലിവറി റൈഡര്‍മാര്‍ക്ക് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്രമകേന്ദ്രം
അബൂദബി: യു.എ.ഇയിലെ ഡെലിവറി റൈഡര്‍മാര്‍ക്ക് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കി അബൂദബി. മേഖലയിലാദ്യമായാണ് ഇത്തരത്തിൽ ഒരു വിശ്രമകേന്ദ്രം ഒരുങ്ങുന്നത്. തലാബത്തുമായി സഹകരിച്ച് അബൂദബിയിലെ സംയോജിത ഗതാഗതകേന്ദ്രത്തിലെ ഗതാഗത സുരക്ഷാ സാങ്കേതിക കമ്മിറ്റി ആരംഭിച്ച ‘നിങ്ങളുടെ വേനല്‍ക്കാലം ഞങ്ങള്‍ക്കൊപ്പം’ എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ വിശ്രമ കേന്ദ്രങ്ങൾ സജ്ജമാക്കിയത്. ഇതിനു പുറമേ എമിറേറ്റിൽ പ്രധാന കേന്ദ്രങ്ങളില്‍ ശീതീകരിച്ച ബസുകളും ഡെലിവറി റൈഡര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.