സാമൂഹിക പ്രവർത്തകൻ ബോസ്​ കുഞ്ചേരി ദുബൈയിൽ നിര്യാതനായി

ദുബൈ: സാംസ്‌കാരിക സംഘടന 'ഓർമ'യുടെ പ്രവർത്തക സമിതിയംഗവും ഖിസൈസ് മേഖല സെക്രട്ടറിയുമായ തൃശൂർ തിരുവത്ര സ്വദേശി ബോസ് കുഞ്ചേരി (53) ദുബൈയിൽ നിര്യാതനായി. ഏതാനും നാളുകളായി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. പിന്നീട്​ നെഗറ്റീവായെങ്കിലും ആരോഗ്യപ്രശ്​നങ്ങളുണ്ടായിരുന്നു.

അൽ റാശിദീൻ ട്രേഡിങ് കമ്പനിയിലെ സ്​റ്റോർ മാനേജർ ആയിരുന്നു. യു.എ.ഇയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

ബോസ് കുഞ്ചെരിയുടെ നിര്യാണത്തിൽ ഓർമ ദുബൈ അനുശോചിച്ചു. കോവിഡ് ബാധിതർക്ക് സഹായങ്ങൾ എത്തിക്കുന്നത് ഉൾപ്പെടെയുള്ള സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ബോസ് എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ജൂലി ബോസ് ആണ് ഭാര്യ. മക്കൾ: ക്ലിഫോഡ്​ ബോസ്​ ശങ്കർ, ആന്തസ്​ ബോസ്​ ശങ്കർ. സംസ്​കാരം ശനിയാഴ്​ച വൈകുന്നേരം ഏഴിന്​ ജബൽ അലിയി​ൽ.

Tags:    
News Summary - Social worker Bose Kunchery passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.