സ്നേഹ ദുബൈ സംഘടിപ്പിച്ച ‘മീലാദ് ഫെസ്റ്റ് 2025’
ഉസ്താദ് ചെറിയ മുഹമ്മദ്
ഹൈതമി ഉദ്ഘാടനം
ചെയ്യുന്നു
ദുബൈ: കൊടുവള്ളി പനക്കോട് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ സ്നേഹ ദുബൈ നബിദിനത്തോടനുബന്ധിച്ച് ‘മീലാദ് ഫെസ്റ്റ് 2025’ സംഘടിപ്പിച്ചു. ദുബൈ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ നടന്ന പരിപാടി ഉസ്താദ് ചെറിയ മുഹമ്മദ് ഹൈതമി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്നേഹ ദുബൈ ജനറൽ സെക്രട്ടറി ഹനീഫ കൈമാക്കിൽ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് മുസ്തഫാ സഖാഫി അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡന്റുമാരായ എം.പി. ജലീൽ, സ്നേഹ ദുബൈ മുൻ പ്രസിഡന്റ് അഹമ്മദ് കുട്ടി ഹാജി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഹുബ്ബുറസൂൽ മധുരമാഷപ്പും കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും അരങ്ങേറി.
കൂടാതെ ലൈവ് ക്വിസ് പ്രോഗ്രാമും മെമ്മറി ടെസ്റ്റും നടത്തി. പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. പനക്കോട്ടുകാർക്കായി സ്നേഹ ദുബൈ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്- 04 വിജയികളെ പരിപാടിയിൽ പ്രഖ്യാപിച്ചു. വി.കെ. ഷംനാസ്, ദിൽഷാദ്, സലീം മാസ്റ്റർ, കെ.പി.എം അലി, വി.ടി. ലത്തീഫ്, ഷാനവാസ്, സെബാഹ്, ഷബീർ തുടങ്ങിയവർ സംബന്ധിച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. മീഡിയ സെക്രട്ടറി മുബഷിർ കളത്തൽ പരിപാടികൾ നിയന്ത്രിച്ചു. സ്നേഹ ദുബൈ ട്രഷറർ കെ. മുജീബ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.