ദുബൈ പാർക്കുകളിൽ സ്മാർട്ട്​ ടിക്കറ്റ്​ സംവിധാനം

ദു​ബൈ: എ​മി​റേ​റ്റി​ലെ പൊ​തു​പാ​ർ​ക്കു​ക​ളി​ൽ പ്ര​വേ​ശ​നം ടി​ക്ക​റ്റ്​ ര​ഹി​ത സം​വി​ധാ​ന​ത്തി​ലേ​ക്കു​ മാ​റു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല പാ​ർ​ക്കു​ക​ളി​ൽ നോ​ൾ കാ​ർ​ഡ് ടി​ക്ക​റ്റ്​ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു.​ പൊ​തു​പാ​ർ​ക്കു​ക​ളി​ൽ സ്മാ​ർ​ട്ട്​ ടി​ക്ക​റ്റ്​ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യും ടെ​ലി​ഫോ​ൺ സേ​വ​ന​ദാ​താ​ക്ക​ളാ​യ ‘ഡു’​വും ത​മ്മി​ൽ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ​

ടി​ക്ക​റ്റ് ര​ഹി​ത പ്ര​വേ​ശ​നം, ത​ട​സ്സ​മി​ല്ലാ​ത്ത തി​രി​ച്ച​റി​യ​ൽ സം​വി​ധാ​നം, തൊ​ഴി​ലാ​ളി​ക​ളു​ടെ സം​തൃ​പ്തി, സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം, പൊ​തു​പാ​ർ​ക്കു​ക​ളി​ലെ സു​സ്ഥി​ര​ത എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് നൂ​ത​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ണ് പ​ങ്കാ​ളി​ത്തം. ടി​ക്ക​റ്റു​ക​ളു​ടെ ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കു​ക​യും മി​ക​ച്ച തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തു​വ​ഴി സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ​‘ഡു’ ​സി.​ഇ.​ഒ ഫ​ഹ​ദ്​ അ​ൽ ഹ​സ്സാ​വി പ​റ​ഞ്ഞു.

പു​തി​യ സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ മം​സാ​ർ, സ​ബീ​ൽ പാ​ർ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നോ​ൾ കാ​ർ​ഡ്​ ടി​ക്ക​റ്റ്​ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ളു​ടെ സേ​വ​നം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മു​ത​ൽ സ്മാ​ർ​ട്ട്​ ടി​ക്ക​റ്റ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​രു​ന്ന​താ​യി സ​ബീ​ൽ പാ​ർ​ക്ക്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. സാം​സ​ങ്​ പേ, ​ഗൂ​ഗ്​​ൾ ​പേ, ​ആ​പ്പി​ൾ പേ ​തു​ട​ങ്ങി​യ സ്മാ​ർ​ട്ട്​ പേ​മെ​ന്‍റ്​ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നും സ​ഫ പാ​ർ​ക്ക് പോ​ലു​ള്ള ചി​ല പാ​ർ​ക്കു​ക​ൾ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, എ​ല്ലാ പാ​ർ​ക്കു​ക​ളി​ലും സ്മാ​ർ​ട്ട്​ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ൽ പു​തി​യ മാ​റ്റം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഖു​ർ​ആ​ൻ പാ​ർ​ക്കി​ൽ നോ​ൾ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ചു​ള്ള ടി​ക്ക​റ്റ്​ സം​വി​ധാ​നം​​ത​ന്നെ​യാ​ണ്​ തു​ട​രു​ന്ന​ത്. 2017 മു​ത​ലാ​ണ്​ പൊ​തു​പാ​ർ​ക്കു​ക​ളി​ൽ നോ​ൾ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വേ​ശ​നം ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. നോ​ൾ കാ​ർ​ഡ്​ ഇ​ല്ലാ​ത്ത​വ​ർ പാ​ർ​ക്കി​ൽ​നി​ന്ന്​ 25 ദി​ർ​ഹം മു​ട​ക്കി ഗ്രീ​ൻ നോ​ൾ കാ​ർ​ഡ്​ വാ​ങ്ങേ​ണ്ടി​യി​രു​ന്നു. പു​തി​യ ​പേ​മെ​ന്‍റ്​ രീ​തി​യി​ലേ​ക്കു​ മാ​റു​ന്ന​തോ​ടെ പാ​ർ​ക്കു​ക​ളു​ടെ പ്ര​വേ​ശ​ന​വും സു​സ്ഥി​ര​ത കൈ​വ​രി​ക്കും.

Tags:    
News Summary - Smart ticket system in Dubai parks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.