ദുബൈ: ഡോക്ടറെ കാണാൻ അപ്പോയിൻമെൻറിനായുള്ള കാത്തിരിപ്പിന് അറുതി. ശാസ്ത്രീയമായ ആരോഗ്യ പരിശോധന സ്വയം ചെയ്യാനുതകുന്ന സംവിധാനം സ്മാർട്ട് നഗരമായ ദുബൈയുടെ മുക്കുമൂലകളിലെത്താൻ ഒരുങ്ങുന്നു. ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്്.എ) ആൽഫ സിസ്റ്റംസുമായി കൈകോർത്ത് തയ്യാറാക്കിയ ഹെൽത് സ്റ്റേഷനിലാണ് ആരോഗ്യ പരിശോധനക്കുള്ള സംവിധാനങ്ങൾ. 18 യന്ത്രങ്ങൾ ചേർന്നതാണ് സ്റ്റേഷൻ. ഇതിൽ പരിശോധിച്ച വിവരങ്ങൾ ആശുപത്രികളിലെ ഡോക്ടർമാർക്ക് ലഭ്യമാവും. അതു വഴി മരുന്നും നിശ്ചയിച്ചു കിട്ടും. ഡി.എച്ച്.എ ഒഫീസിനു മുന്നിലും മാളുകളിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റേഷൻ സ്ഥാപിക്കുക.
ശരീര ഉൗഷ്മാവ്, രക്ത സമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, കാഴ്ച, ശബ്ദം തുടങ്ങിയവ പരിശോധിക്കാനുള്ള സൗകര്യമാണുണ്ടാവുക.
ഏഴു മുതൽ15 മിനിറ്റുകൾക്കുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലഭിക്കുന്ന രീതിയാണിതിൽ. കമ്പ്യുട്ടർ സ്ക്രീനിലൂടെ കിട്ടുന്ന നിർദേശാനുസരണമാണ് പരിശോധന നടത്തേണ്ടത്.യൂറോപ്പിലെ ചില നഗരങ്ങളിൽ ഇതിനകം തന്നെ ഇത്തരം യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂളുകൾ, ക്ലിനിക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിലെല്ലാം അനുയോജ്യമാണ് പരിശോധനാ സ്റ്റേഷനെന്ന് അണിയറക്കാർ പറയുന്നു. വേൾഡ് ട്രേഡ് െസൻററിൽ ആരംഭിച്ച ദുബൈ ഇൻറർനാഷനൽ ഗവർമെൻറ് അച്ചീവ്മെൻറ്സ് പ്രദർശനത്തിലെ ഡി.എച്ച്.എ സ്റ്റാളിൽ സ്റ്റേഷൻ സജ്ജമാക്കിയിട്ടുണ്ട്. സൗജന്യമായി ആരോഗ്യ പരിശോധനക്ക് ഇവിടെ അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.