ഫുജൈറ: വൻകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ചെറുകിട ഇടത്തരം പ്രവാസി നിക്ഷേപകരെയും പരിഗണിക്കണമെന്ന് കുട്ടനാട് എം.എൽ.എ യും പ്രവാസി വ്യവസായിയുമായ റെജി ചെറിയാൻ അഭിപ്രായപ്പെട്ടു. ചുവപ്പ്നാടയിൽ കുടുങ്ങി മുടങ്ങിപ്പോയ ആയിരക്കണക്കിന് സംരഭങ്ങൾ നിരാശയുടെ സ്‌മാരകങ്ങളായി കേരളത്തിലുണ്ട്. ജീവൻ നഷ്‌ടപ്പെട്ടുത്തേണ്ടി വന്ന ധാരാളം പ്രവാസികളുണ്ട്. നിന്നുപോയ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കണം. വ്യവസ്ഥകളിൽ ഇളവ് വരുത്തുകയും ഏകജാലക സംവിധാനം നടപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ സാമാജികനായി തെരെത്തെടുക്കപ്പെട്ട ശേഷം ആദ്യമായി തന്‍റെ കർമ മണ്ഡലമായ ഫുജൈറയിലെത്തിയ ആദ്യ പ്രവാസി എം.എൽ.എക്ക് ഇൻകാസ് ഫുജൈറ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ യു.എ.ഇയിലെ ആദ്യസ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസി പെൻഷൻ ഇൻഷുറൻസ്, നോർക്കയുടെ പ്രവർത്തനം, യാത്രാ പ്രശ്‌നങ്ങൾ, വോട്ടവകാശം തുടങ്ങി നിരവധി കാര്യങ്ങൾ പ്രവാസികൾ നേരിടുന്നുണ്ട്. പ്രവാസികൾക്ക് വേണ്ടി നിയമസഭയിൽ നിരന്തരം ശബ്‌ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. വർക്കിങ് പ്രസിഡണ്ട് നാസർ പറമ്പിൽ അധ്യക്ഷത വഹിച്ചു. ഇൻകാസ് യു.എ.ഇ സീനിയർ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ യോഗം ഉദ്ഘാടനം ചെയ്തു.
ഇൻകാസ് കേന്ദ്ര സെക്രട്ടറി ബിജോയ് ഇഞ്ചിപറമ്പിൽ, അഡ്വ. നസറുദീൻ, മുരളിധരൻ, സഞ്ജീവ് മേനോൻ, എൻ.എം. അബ്ദുൽ സമദ്, അനന്തകുട്ടൻ പിള്ള, സന്തോഷ് മത്തായി, ഷജിൽ വടക്കേകണ്ടി, ജിതേഷ് നമ്പ്‌റോൺ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.സി.ഹംസ സ്വാഗതവും മനു ജോൺ നന്ദിയും പറഞ്ഞു. മനാഫ് ഒളങ്കര, ഉസ്‌മാൻ ചൂരക്കോട്, അഫ്‌സൽ, അയ്യൂബ്, സഫാദ്, മോനി ചാക്കോ, സാംബശിവൻ, ബിജു, ഷാജി പൂക്കോട്ട്, റാഫി, എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.