അജ്മാന്‍: രാജ്യത്തിന്‍റെ പൈതൃകവും സംസ്കാരവും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന അജ്മാന്‍ ലിവ ഈത്തപ്പഴ-തേന്‍ മേള ജൂലൈ 30ന് ആരംഭിക്കും. ആഗസ്റ്റ് മൂന്നുവരെ അഞ്ച് ദിവസം നീളുന്ന ഈത്തപ്പഴ മേളയില്‍ അറേബ്യന്‍ തേന്‍ സംരംഭങ്ങളുടെ ശേഖരവും പ്രദര്‍ശനവുമുണ്ടാകും. യു.എ.ഇ സുപ്രീം കൌണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ കാര്‍മികത്വത്തിലാണ് അജ്മാന്‍ ജറഫിലെ എമിരേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിലെ പ്രദര്‍ശനം.
അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. രാജ്യത്തെ കര്‍ഷകരുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് വർഷം തോറും മേള സംഘടിപ്പിക്കുന്നത്. രാജ്യത്തിന്‍റെ വ്യത്യസ്ത പ്രദേശങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരത്തിലുള്ള ഈത്തപ്പഴങ്ങള്‍ മേളയിൽ ലഭ്യമാകും. ഈത്തപ്പഴം കൂടാതെ പ്രാദേശിക കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മാങ്ങ, നാരങ്ങ, ബദാം, പച്ചക്കറി വിഭവങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. മേളയോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. വൈകീട്ട് നാലുമുതൽ രാത്രി 11 വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.