ശിവഗിരി തീര്‍ഥാടന സംഗമത്തോടനുബന്ധിച്ച് ചേര്‍ന്ന യു.എ.ഇ എസ്.എന്‍.ഡി.പി (സേവനം) പൊതുയോഗം

ശിവഗിരി തീര്‍ഥാടന സംഗമം; സംഘാടകസമിതിയായി

ദുബൈ: 89ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം യു.എ.ഇയുടെ (സേവനം) ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി 12ാമത് വര്‍ഷവും ശിവഗിരി തീര്‍ഥാടന സംഗമത്തിന് യു.എ.ഇ വേദിയാകും. ഏഴ് എമിറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന യൂനിയന്‍-ശാഖാ പോഷക സംഘടന ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തില്‍ സംഗമം വിജയകരമായി നടത്തുന്നതിനായി സംഘാടകസമിതി കമ്മിറ്റി രൂപവത്കരിച്ചു. 2022 ജനുവരി 14ന് ദുബൈ കരാമ എസ്.എന്‍.ജി ഹാളില്‍ വെര്‍ച്വല്‍ ആയി സംഘടിപ്പിക്കുന്ന തീര്‍ഥാടന സംഗമത്തില്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍, ശിവഗിരി മഠം സന്യാസിമാര്‍, രാഷ്​ട്രീയ- സാമൂഹിക മേഖലയിലെ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയുടെ നടത്തിപ്പിന് ശിവദാസന്‍ പൂവ്വാര്‍ ജനറല്‍ കണ്‍വീനറായി 51 അംഗ കമ്മിറ്റി നിലവില്‍വന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഗുരുദേവ കൃതികളുടെ പാരായണ മത്സരം ഏഴ് എമിറേറ്റുകളിലും നടക്കും. ഫൈനല്‍ മത്സരങ്ങള്‍ ജനുവരി 24ന തീര്‍ഥാടന സംഗമവേദിയില്‍ നടക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കും. ദുബൈ ഡോണട്ടെല്ല ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എസ്.എന്‍.ഡി.പി യോഗം യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ശ്രീധരന്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. ശിവദാസന്‍ പൂവ്വാര്‍, ഷൈന്‍ കെ. ദാസ്, സുരേഷ് തിരിക്കുളം, സാജന്‍ സത്യ, ഉഷ ശിവദാസന്‍, സുധീഷ് സുഗതന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.എസ്. വാചസ്പതി സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജെ.ആര്‍.സി ബാബു നന്ദിയും പറഞ്ഞു.

Tags:    
News Summary - Sivagiri Pilgrimage Reunion; As the organizing committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.