സ്കോട്ട കുടുംബാംഗങ്ങൾ ഹത്തയിലേക്ക് ഫൺ ട്രിപ്പ് നടത്തി

ദുബൈ: സർ സയ്യിദ് കോളജ് അലുമ്​നി (സ്​കോട്ട) യു.എ.ഇ ചാപ്റ്റർ അംഗങ്ങൾ ദുബൈയിൽനിന്ന് ഹത്തയിലേക്ക് കുടുംബ വിനോദയാത്ര സംഘടിപ്പിച്ചു. ഡിസംബർ 17ന്​ നടന്ന യാത്രയിൽ ഹത്ത മലകയറ്റവും തുടർന്ന് ഹത്ത മസ്ഫുത് അഡ്വഞ്ച്വറിൽ അംഗങ്ങൾക്കും കുട്ടികൾക്കുമായി വിനോദമത്സരങ്ങളും ഒരുക്കിയിരുന്നു. യു.എ.ഇ പ്രവാസികളായ സർ സയ്യിദ് കോളജ് പൂർവ വിദ്യാർഥികൾക്ക് സ്കോട്ടയിൽ ചേരാനുള്ള മെംബർഷിപ്പ് കാമ്പയിനിന്‍റെ ഉദ്ഘാടനം സ്കോട്ട മുഖ്യരക്ഷാധികാരിയും പൂർവ വിദ്യാർഥിയും മദീന ഗ്രൂപ്പ് എം.ഡിയുമായ അബ്ദുല്ല പൊയിൽ നിർവഹിച്ചു. 2024 ജനുവരി 31 വരെയാണ് അവസരം.

സ്കോട്ട മെംബർമാരുടെ രക്തദാനത്തിനുള്ള സമ്മതപത്രം കുറ്റിക്കോൽ മുസ്തഫയിൽനിന്ന് സ്വീകരിച്ച് സി.ടി. മുഹമ്മദ് റഫീഖ് നിർവഹിച്ചു. മത്സരങ്ങൾ മുസ്തഫ കുറ്റിക്കോൽ നിയന്ത്രിച്ചു. ടീം സ്കോട്ട മെംബർമാരായ നാസർ അഹമ്മദ്, സി.പി. മൻസൂർ, ഷറഫുദ്ദീൻ, കെ.പി. മുഹമ്മദ്, അബൂബക്കർ മൂലയിൽ, കെ.ടി. റഫീഖ്, സാലി അച്ചിക്കേത്ത്, എം. അൽതാഫ്, ഷംസീർ പറമ്പത്തുകണ്ടി, എം.എ. ജയിംസ്, ടി.വി. ഹാഷിം, നിസാം, രഘു, അബ്ദുൽ ഖാദർ എന്നിവർ യാത്രക്കും പരിപാടികൾക്കും നേതൃത്വം നൽകി. മെംബർമാരിൽ ഡിസംബറിൽ ജന്മദിനവും വിവാഹ വാർഷികവും ഉള്ളവരുടെ ആഘോഷവും ക്രിസ്മസ് ആഘോഷത്തിന്‍റെ കേക്ക് മുറിക്കലും ചടങ്ങിൽ നടന്നു. നറുക്കെടുപ്പിലൂടെ മൊബൈൽ ഫോൺ ഉൾപ്പെടെ നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു.

Tags:    
News Summary - Sir Syed College Alumni family members had a fun trip to Hatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.