അറബിക്കടലിൽ അപകടത്തിൽപെട്ട യു.എ.ഇയിൽനിന്നുള്ള എം.ടി ഗ്ലോബൽ കിങ് ചരക്കുകപ്പൽ 

യു.എ.ഇയിൽനിന്നുള്ള കപ്പൽ അപകടത്തിൽപെട്ടു; 22 ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി

ദുബൈ: ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിത്താഴുകയായിരുന്ന യു.എ.ഇയിൽനിന്നുള്ള കപ്പലിലെ 22 ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഖോർഫക്കാനിൽനിന്ന് കർണാടകയിലെ കർവാറിലേക്ക് പോകുകയായിരുന്ന എം.ടി ഗ്ലോബൽ കിങ് എന്ന ചരക്കുകപ്പലാണ് പോർബന്ദർ തീരത്തുനിന്ന് 93 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപെട്ടത്.

118 മീ. നീളമുള്ള കപ്പലിൽ വെള്ളംകയറി മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കെ, ജീവനക്കാർ അപായമണി മുഴക്കുകയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ രണ്ട് ഹെലികോപ്ടറുകൾ രക്ഷാപ്രവർത്തനത്തിന് എത്തുകയുമായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. 6000 ടൺ ബിറ്റുമിനുമായി പോകുകയായിരുന്ന കപ്പലിൽ 20 ഇന്ത്യക്കാരും ഒരു പാകിസ്താനിയും ഒരു ശ്രീലങ്കൻ സ്വദേശിയുമാണ് ഉണ്ടായിരുന്നത്. 

Tags:    
News Summary - Ship from UAE crashes; 22 crew members were rescued by the Indian Coast Guard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.