അബൂദബി കെ.എം.സി.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ
അനുസ്മരണ പരിപാടിയിൽ അബൂദബി സെന്റ് ജോർജ് കത്തീഡ്രലിന്റെ ഫാദർ ഗീവർഗീസ് മാത്യു സംസാരിക്കുന്നു
അബൂദബി: സ്നേഹത്തിന്റെ വെളിച്ചമായിരുന്ന മഹാനായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് അബൂദബി സെന്റ് ജോർജ് കത്തീഡ്രലിന്റെ ഫാദർ ഗീവർഗീസ് മാത്യു അഭിപ്രായപ്പെട്ടു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അബൂദബി കെ.എം.സി.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ നഷ്ടപ്പെടുന്ന ഏറ്റവും മൂല്യവത്തായ ഒന്നാണ് സ്നേഹം. എല്ലാ മതപ്രമാണങ്ങളും പഠിപ്പിക്കുന്നത് അത് തന്നെയാണ്. മനുഷ്യനും സമൂഹവും നന്മയുടെ വഴി അനുസരിക്കണം.
‘കുമ്പിട്ടാലും കുരിശു വരച്ചാലും കുറി തൊട്ടാലും മനുഷ്യനാകണം നീ’ എന്ന വാക്കുകൾ ഈ മാനവികതയുടെ പ്രസക്തി ശക്തമായി ഓർമപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അനുസ്മരണ പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് ഫൈസൽ കടവിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ നടുവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് ശിഹാബ് തങ്ങളുടെ സമഗ്രജീവിതത്തെ അനുസ്മരിച്ച് സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കോയ തിരുവത്ര, ജില്ല പ്രസിഡന്റ് മുഹമ്മദ് അൻവർ, ജില്ല ജനറൽ സെക്രട്ടറി പി.വി. ജലാൽ, ട്രഷറർ പി.എം. ഹൈദരലി എന്നിവർ ആശംസകൾ അർപ്പിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി വി.എം. കബീർ സ്വാഗതവും ട്രഷറർ പി.കെ. താരിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.