റാസല്‍ഖൈമ: സ്നേഹത്തിനും സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം മുഴക്കി ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷ പദവി ഏറ്റെടുത്ത ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ യു.എ.ഇ സുപ്രീംകൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി പങ്കെടുത്തു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ പ്രതിനിധാനംചെയ്ത് ശൈഖ് സഊദിനൊപ്പം റാക് ഇന്‍വെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് ഓഫിസ് വൈസ് ചെയര്മാൻ ശൈഖ് ഖാലിദ് ബിന്‍ സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയും ചടങ്ങിൽ സംബന്ധിച്ചു.
സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വിവിധ രാഷ്ട്ര നേതാക്കളെ സാക്ഷിനിര്‍ത്തി വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ലോകത്ത് സഭ ഒരു പരിവര്‍ത്തന ശക്തിയാകണമെന്ന സന്ദേശം നൽകിയാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ സദസ്സിനെ അഭിസംബോധന ചെയ്തത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനും ദരിദ്രരെ അരികുവത്കരിക്കുന്നതിനും അവസാനമുണ്ടാകണമെന്നും പോപ്പ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം അബൂദബി കിരീടവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽ നഹ്യാൻ റോമില്‍ നടന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.