ആഭ്യന്തര ടൂറിസം പ്രോൽസാഹിപ്പിക്കൽ: നടന്നും സൈക്കിൾ ചവിട്ടിയും ദുബൈ ഭരണാധികാരിയുടെ ഹത്ത ടൂർ

ദുബൈ: വേൾഡ്​ കൂളസ്​റ്റ്​ വിൻറർ ചലഞ്ചി​ന്​ പ്രോത്സാഹനമേകാൻ മുന്നിൽനിന്ന്​ നയിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം​.

ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ ​ലോകത്തെ ക്ഷണിച്ച ശൈഖ്​ മുഹമ്മദ്​ മറ്റുള്ളവർക്ക്​ മാതൃക കാണിച്ച്​ വെള്ളിയാഴ്​ച ഹത്തയിലേക്ക്​ യാത്ര നടത്തി. സൈക്കിളിലും നടന്നുമായിരുന്നു അദ്ദേഹത്തി​െൻറ യാത്ര. ശൈഖ്​ മുഹമ്മദ്​ തന്നെയാണ്​ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്​.

എ​െൻറ രാജ്യത്തെ ടൂറിസം ഏറ്റവും സുന്ദരമാണെന്നും ഈ നാട്ടിലെ വിനോദസഞ്ചാരത്തിന്​ നൽകുന്ന പിന്തുണ ഇവിടെയുള്ള ജനങ്ങൾക്ക്​ നൽകുന്ന പിന്തുണക്ക്​ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.