ശൈഖ്​ മുഹമ്മദ് സീഷെൽസ്​ പവലിയൻ സന്ദർശിക്കുന്നു

ശൈഖ്​ മുഹമ്മദ്​ എക്​സ്​പോ നഗരി സന്ദർശിച്ചു

ദുബൈ: യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം വെള്ളിയാഴ്​ച എക്​സ്​പോ നഗരി സന്ദർശിച്ചു.

കിഴക്കനാഫ്രിക്കൻ രാജ്യമായ സീഷെൽസി​െൻറ പവലിയൻ സന്ദർശിക്കുകയും പ്രസിഡൻറ്​ വേവൽ റാംകലവാനുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്​തു. രാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്ന വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്​തതായി ദുബൈ മീഡിയ ഓഫിസ്​ അറിയിച്ചു. സമ്പദ്‌വ്യവസ്ഥ, വ്യാപാരം, ടൂറിസം എന്നീ മേഖലയിലെ സഹകരണമാണ്​ ചർച്ചയിൽ വന്നത്​.

ദ്വീപ്​ രാഷ്​ട്രമായ സീഷെൽസി​െൻറ പ്രകൃതിഭംഗി പ്രദർശിപ്പിച്ച പവലിയനിൽ കടൽ സംരക്ഷണ ശ്രമങ്ങളും പരിചയപ്പെടുത്തുന്നു. പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും ശക്തിപ്പെടുത്താൻ സീഷെൽസ് നടത്തുന്ന ശ്രമങ്ങളെ ശൈഖ് മുഹമ്മദ് കൂടിക്കാഴ്​ചയിൽ അഭിനന്ദിച്ചു. 115 ദ്വീപുകളുടെ കൂട്ടായ്​മയായ സീഷെൽസി​െൻറ പ്രധാന സാമ്പത്തിക വരുമാനം ടൂറിസമാണ്​. ഇത്​ പരിചയപ്പെടുത്തുന്ന രീതിയിലാണ്​ രാജ്യത്തി​െൻറ എക്​സ്​പോ പവലിയൻ രൂപപ്പെടുത്തിയത്​.

Tags:    
News Summary - Sheikh Mohammed visited the Expo City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.