ഇന്ത്യൻ പവലിയനിലെ പ്രദർശനം കാണുന്ന ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ആൽ മക്​തൂം

ശൈഖ്​ മക്​തൂം ഇന്ത്യൻ പവലിയൻ സന്ദർശിച്ചു

ദുബൈ: എക്​സ്​പോ 2020 ദുബൈയിലെ ഇന്ത്യൻ പവലിയൻ യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സന്ദർശിച്ചു. ഇന്ത്യയുടെ പുരാതനമായ സംസ്​കാരത്തെയും ഭാവി പദ്ധതികളെയും കുറിച്ചുള്ള പ്രദർശനങ്ങൾ സന്ദർശിച്ച അദ്ദേഹത്തെ പവലിയൻ അധിക​​ൃതർ സ്വീകരിച്ചു.

പവലിയനിലെ പ്രദർശനങ്ങൾ സംബന്ധിച്ച്​ ​ൈശഖ്​ മക്​തൂമിന്​ ഇന്ത്യൻ അധിക​ൃതർ വിശദീകരിച്ചുനൽകി. പവലിയനിലെ യോഗ പ്രദർശനം മുതൽ ബഹിരാകാശ രംഗത്തെ ഭാവി പദ്ധതികൾ വരെയുള്ള കാര്യങ്ങൾ അദ്ദേഹം വീക്ഷിച്ചു. പ്രതിഭ, വ്യാപാരം, പാരമ്പര്യം, ടൂറിസം, സാങ്കേതികവിദ്യ എന്നീ തലക്കെട്ടുകളിലാണ്​ പ്രദർശനങ്ങൾ ഒരുക്കിയത്​.

എക്​സ്​പോയിൽ അവതരിപ്പിച്ചിട്ടുള്ള വൈവിധ്യവും പുതുമകളും ലോകത്തി​െൻറ ഭാവി സംബന്ധിച്ച്​ മനസ്സിലാക്കിത്തരുമെന്ന്​ സന്ദർശന ശേഷം ശൈഖ്​ മക്​തൂം പ്രസ്​താവിച്ചു. ഓപർചൂനിറ്റി ഡിസ്​ട്രിക്​ടിൽ സ്​ഥിതി ചെയ്യുന്ന പാകിസ്​താൻ പവലിയനും സസ്​റ്റൈനബിലിറ്റി പവലിയനിലെ സിംഗപുർ പവലിയനും അദ്ദേഹം സന്ദർശിച്ചു.

Tags:    
News Summary - Sheikh Maktoum visited the Indian Pavilion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.