യു.എൻ ജനറൽ അസംബ്ലിയിൽ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാന്​ ആദരമർപ്പിക്കുന്ന ചടങ്ങിൽ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് സംസാരിക്കുന്നു

ശൈഖ്​ ഖലീഫക്ക്​ യു.എൻ ജനറൽ അസംബ്ലിയിൽ ആദരം

ദുബൈ: ശൈഖ്​ ഖലീഫ ബിൻ സായിദ് ആൽ നഹ്​യാന്‍റെ വേർപാടിൽ യു.എൻ ജനറൽ അസംബ്ലി പ്രത്യേക അനുസ്മരണ യോഗം ചേർന്നു. ചടങ്ങിൽ ലോകരാജ്യങ്ങളുടെ പ്രതിനിധികൾക്ക്​ മുമ്പിൽ സംസാരിച്ച സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ആൽ നഹ്​യാൻ കുടുംബത്തിനും സർക്കാറിനും യു.എ.ഇയിലെ ജനങ്ങൾക്കും തന്‍റെ അഗാധമായ അനുശോചനം അറിയിച്ചു.

ശൈഖ്​ ഖലീഫ മഹാനായ ഭരണാധികാരിയായിരുന്നുവെന്ന്​ അനുസ്മരിച്ച അദ്ദേഹം, യു.എ.ഇയെ ക്ഷമയോടെയും വിവേകത്തോടെയും നയിച്ച്​ ലോകത്തിലെ വലിയ മഹാനഗരങ്ങളെ സൃഷ്ടിക്കാൻ ഭരണകാലത്ത്​ സാധിച്ചതായി പറഞ്ഞു. ശൈഖ്​ ഖലീഫയുടെ ഉദാരതയെ വലിയ രീതിയിൽ പ്രശംസിക്കാനും ഗുട്ടറസ്​ സംസാരത്തിൽ സമയം കണ്ടെത്തി.

അബലരായ സമൂഹങ്ങൾക്ക്​ സഹായമെത്തിക്കാൻ എപ്പോഴും സന്നദ്ധമായിരുന്നു അദ്ദേഹം.

എണ്ണക്കിണറുകളിൽ നിന്ന് വലിയ സമ്പത്ത്​ ലഭിച്ചപ്പോൾ ഭാവി തലമുറക്കായി ഭൂമിയെ സംരക്ഷിച്ചുള്ള സുസ്ഥിര വികസനത്തിന്‍റെ അനിവാര്യത ശൈഖ്​ ഖലീഫ തിരിച്ചറിഞ്ഞു. അദ്ദേഹം ജീവിതത്തിലുടനീളം പ്രകടമാക്കിയ വിവേകത്തിൽ നിന്നും നമുക്ക് പ്രചോദനം ഉൾകൊള്ളാം -അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ വിവിധ രാജ്യങ്ങളുടെ യു.എന്നിലെ പ്രതിനിധികളും ചടങ്ങളിൽ സന്നിഹിതരായി. നേരത്തെ യു.എൻ രക്ഷാ സമിതിയും ​ശൈഖ്​ ഖലീഫക്ക്​ ആദരമർപ്പിച്ചിരുന്നു.

Tags:    
News Summary - Sheikh Khalifa honored at UN General Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.