മഴക്ക്​ വേണ്ടി പ്രത്യേക പ്രാര്‍ഥനക്ക്​ ശൈഖ് ഖലീഫയുടെ ആഹ്വാനം

അബൂദബി: മഴക്ക്​ വേണ്ടി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നെഹ്‌യാന്‍ ആഹ്വാനം ചെയ്​തു. നവംബര്‍ 12 വെള്ളിയാഴ്​ച രാജ്യത്തെ എല്ലാ പള്ളികളിലും 'സ്വലാത്തുല്‍ ഇസ്​തിസ്‌കാഅ്​' എന്ന പ്രത്യേക നമസ്‌കാരം നടത്തണമെന്നാണ് ശൈഖ് ഖലീഫ ആഹ്വാനം ചെയ്​തത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചര്യ അനുസരിച്ച്, മഴയും കാരുണ്യവും നല്‍കി രാജ്യത്തെ അനുഗ്രഹിക്കുന്നതിന് ജുമുഅ നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും മഴക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നുണ്ട്. പ്രവാചകചര്യ അനുസരിച്ച്, മഴ പെയ്യാന്‍ വൈകുമ്പോള്‍ ആ ജനതയുടെ നേതാവ് പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കണം. ഔദ്യോഗിക പ്രാര്‍ത്ഥനയില്‍ പ്രസിഡ​േൻറാ അദ്ദേഹത്തി​െൻറ പ്രതിനിധിയോ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നായിരുന്നു മഴക്കുവേണ്ടി നിസ്‌ക്കാരം നടത്തിയത്.

അതേസമയം, വരും ദിവസങ്ങളില്‍ അബൂദബിയുടെ ചില ഭാഗങ്ങളില്‍ മഴക്കും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മേഘാവൃതമായിരിക്കും. വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ ചിലയിടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്​ച വരെ മഴ പ്രതീക്ഷിക്കാം. കിഴക്കന്‍ ഭാഗത്ത് ഇത് ശക്തമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Tags:    
News Summary - Sheikh Khalifa calls for rain prayers on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.