ടിറ്റു ഷാജി തോമസ്​, നൗഫൽ പെരിന്തൽമണ്ണ, നീലിമ ആസാദ് തൃശൂർ​

ശൈഖ്​ ഹംദാൻ ഇൻറർനാഷനൽ ഫോ​ട്ടോഗ്രഫി മത്സരം: അഞ്ചു​ വിജയികളിൽ മൂന്നും മലയാളികൾ

ദുബൈ: ശൈഖ്​ ഹംദാൻ ഇൻറർനാഷനൽ ഫോ​ട്ടോഗ്രഫി ​മത്സരത്തിൽ അഞ്ചു​ വിജയികളിൽ മൂന്നും മലയാളികൾ. പെരിന്തൽമണ്ണ സ്വദേശി നൗഫൽ, തൃശൂർ സ്വദേശിനി നീലിമ ആസാദ്​, ആലപ്പുഴ മാന്നാർ സ്വദേശി ടിറ്റു ഷാജി തോമസ്​ എന്നിവരാണ്​ പുരസ്​കാരം നേടിയത്​. ദുബൈ എക്​സ്​പോ ഉൾ​െപ്പടെ വിവിധ കാലഘട്ടങ്ങളിൽ നടന്ന എക്​സ്​പോയായിരുന്നു തീം. നൂറോളം പേരിൽ നിന്ന്​ 25 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി അതിൽനിന്നാണ്​ അഞ്ചു​ വിജയികളെ തെരഞ്ഞെടുത്തത്​. ദുബൈ എക്​സ്​പോയുടെ പ്രചാരണാർഥം എമിറേറ്റ്​സ്​ വിമാനം എക്​സ്​പോയുടെ പ്രവേശന കവാടത്തിന്​ മുകളിലൂടെ താഴ്​ന്ന്​ പറക്കുന്ന ചിത്രമാണ്​ നൗഫലിനെ വിജയിയാക്കിയത്​. ദുബൈ എക്​സ്​പോയിലെ റഷ്യൻ പവിലിയന്​ മുന്നിലൂടെ നടന്നുപോകുന്ന മൂന്ന്​ അറബ്​ വനിതകളുടെ ചിത്രമാണ്​ ടിറ്റു ഷാജി തോമസ്​ പകർത്തിയത്​. ദുബൈ എക്​സ്​പോ സൈറ്റിലെ വാട്ടർ ഫീച്ചറിൽ യോഗ അഭ്യസിക്കുന്ന ചിത്രത്തിനാണ്​ നീലിമക്ക്​ അവാർഡ്​ ലഭിച്ചത്​. മൂന്ന്​ പേരും മുമ്പും നിരവധി ഫോ​ട്ടോഗ്രഫി പുരസ്​കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - Sheikh Hamdan International Photography Competition: Three of the five winners are Malayalees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.