ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ(ജി.ഡി.ആർ.എഫ്.എ) ദുബൈ കാര്യാലയം ദുബൈ രണ്ടാം ഉപഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു. ദുബൈ സർക്കാറിന്റെ കാര്യക്ഷമത ഉയർത്തുന്നതിന് കൈക്കൊള്ളുന്ന ശ്രമങ്ങളുടെ ഭാഗമായി നടന്ന സന്ദർശനത്തിൽ സ്ഥാപനം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ അദ്ദേഹം പ്രശംസിച്ചു.
അൽ ജാഫിലിയയിലെ ഓഫിസിൽ എത്തിയ ശൈഖ് അഹമ്മദിനെ ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും ഉപമേധാവി മേജർ ജനറൽ ഉബൈദ് മു ഹൈർ ബിൻ സുറൂറും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. ദുബൈ എക്സിക്യൂട്ടിവ് കൗൺസിലിന്റെ സെക്രട്ടറി ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബാസ്തിയും അദ്ദേഹത്തെ അനുഗമിച്ചു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും, സേവനങ്ങൾ കൂടുതൽ ലളിതമാക്കാനും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ഓഫിസർമാർ അദ്ദേഹത്തിന് വിശദീകരണം നൽകി.
360 സർവിസ് പോളിസി, സർവിസ് ലീഡർഷിപ് സംരംഭങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളുടെ ഉപയോഗം, റിസ്ക് മാനേജ്മെന്റ് സംവിധാനങ്ങൾ, ഓഡിറ്റ് രീതികൾ തുടങ്ങിയ നിരവധി പദ്ധതികൾ പരിചയപ്പെടുത്തി. ജി.ഡി.ആർ.എഫ്.എയുടെ ദൗത്യം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ശൈഖ് അഹമ്മദിന്റെ സന്ദർശനം വലിയ പ്രചോദനമാണെന്ന് ലഫ്. ജനറൽ അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.