അൽ മജാസ് ആംഫി തിയറ്ററിൽ നടന്ന സംഗീതനിശ


യു.എ.ഇയുടെ ചരിത്രയാത്രക്ക് ഷാർജയുടെ സംഗീതാഞ്​ജലി

ഷാർജ: യു.എ.ഇയുടെ ചരിത്രയാത്രക്ക് ഐക്യദാർഢ്യവുമായി അൽ മജാസിലെ ആംഫി തിയറ്ററിൽ സംഗീതസദസ്സ്​​ അരങ്ങുതകർത്തു. യു.എ.ഇയുടെ ഗാനഗന്ധർവൻ ഹുസൈൻ അൽ ജസ്മിയുടെ ശ്രുതിമധുരിമക്കൊപ്പം സ്വദേശി ഗായകരായ ആര്യം, ജാസിം മുഹമ്മദ്, ഫൈസൽ അൽ ജാസെം, അരിബ് എന്നിവരും ചേർന്നു.

കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ദേശീയദിന സംഗീതക്കച്ചേരിയുടെ വരുമാനം, ലോകമെമ്പാടുമുള്ള കുട്ടികൾക്കും അവരുടെ ദുർബലരായ കുടുംബങ്ങൾക്കും കാൻസർ രോഗികൾക്കും അഭയാർഥികൾക്കും സഹായങ്ങൾ എത്തിക്കുന്ന ബിഗ് ഹാർട്ട് ഫൗണ്ടേഷ​ന്​ നൽകും. പരിപാടി വിജയമാക്കിയ കലാകാരന്മാരെയും സദസ്സിനെയും ദേശീയ ദിനാഘോഷ ഷാർജ കമ്മിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.