വെള്ളം വാങ്ങുന്നവർക്ക് സൗജന്യ സാനിറ്റൈസറുമായി ഷാർജ

ഷാർജ: ഷാർജ ഇലക്ട്രിസിറ്റി, ഗ്യാസ് ആൻഡ് വാട്ടർ അതോറിറ്റി (സെവ്ഗ) സഹാർജയിലെ താമസക്കാർക്ക് സുലാൽ കുപ്പിവെള്ളത്തോടൊപ്പം ഹാൻഡ് സാനിറ്റൈസറുകൾ വിതരണം ചെയ്യും. തിങ്കളാഴ്ചയാണ് വിതരണം ആരംഭിച്ചത്.

ഷാർജ നിവാസികൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകാൻ അതോറിറ്റി ശ്രദ്ധാലുവാണെന്ന് ഷാർജ ഗ്യാസ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ ഡോ. റാഷിദ് അൽ ലീം പറഞ്ഞു. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ ഉയർന്ന നിലവാരത്തിലുള്ള അടിസ്ഥാന, പൊതുസേവനങ്ങൾ ഒരുക്കുമെന്നും ശുദ്ധമായ വെള്ളം നൽകുന്നതിന് അന്താരാഷ്​ട്ര മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാണ് സുലാൽ വാട്ടർ ഫാക്ടറി പ്രവർത്തിക്കുന്നതെന്നും ലീം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.