ഷാ​ർ​ജ കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വ വേ​ദി​യി​ലെ ദൃ​ശ്യം

ഷാ​ർ​ജ പ​ബ്ലി​ക്​ ലൈ​ബ്ര​റി​ക്ക്​ 25 ല​ക്ഷം ദി​ർ​ഹം ഗ്രാ​ൻ​ഡ്

ഷാ​ർ​ജ: സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഷാ​ർ​ജ പ​ബ്ലി​ക്​ ലൈ​ബ്ര​റി​ക്ക്​ 25 ല​ക്ഷം ദി​ർ​ഹം ഗ്രാ​ൻ​ഡ്​ അ​നു​വ​ദി​ച്ചു. ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ പു​രോ​ഗ​മി​ക്കു​ന്ന ഷാ​ർ​ജ കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വ​ത്തി​ന്‍റെ 15ാം എ​ഡി​ഷ​നി​ൽ പ​​ങ്കെ​ടു​ക്കു​ന്ന പ്ര​സാ​ധ​ക​രി​ൽ നി​ന്നും ഏ​റ്റ​വും പു​തി​യ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യാ​ണ്​ ഗ്രാ​ൻ​ഡ്​ അ​നു​വ​ദി​ച്ച​ത്. പ്രാ​ദേ​ശി​ക​വും ആ​ഗോ​ള ത​ല​ത്തി​ലു​ള്ള​തു​മാ​യ പു​സ്ത​ക വ്യ​വ​സാ​യ​ത്തെ സ​ഹാ​യി​ക്കു​ന്ന കാ​ഴ്ച​പ്പാ​ടി​ന്​ അ​നു​സൃ​ത​മാ​യാ​ണ്​ ഗ്രാ​ൻ​ഡ്​ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഉ​ദാ​ര​മാ​യ ഗ്രാ​ന്‍റ് യു.​എ.​ഇ​യി​ലെ​യും ഷാ​ർ​ജ​യി​ലെ​യും പ്ര​സാ​ധ​ക​രെ വാ​ണി​ജ്യ​പ​ര​മാ​യും അ​റി​വ് തേ​ടു​ന്ന​വ​രെ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും പി​ന്തു​ണ​ക്കു​ക മാ​ത്ര​മ​ല്ല, വ​ള​രെ വ്യ​ക്ത​മാ​യ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന​ത്​ കൂ​ടി​യാ​ണെ​ന്ന് ഷാ​ർ​ജ ബു​ക്​ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ശൈ​ഖ ബു​ദൂ​ർ ബി​ൻ​ത് സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി പ​റ​ഞ്ഞു.

എ​മി​റേ​റ്റി​ലെ പൊ​തു-​സ്വ​കാ​ര്യ ലൈ​ബ്ര​റി​ക​ളെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പു​സ്ത​ക​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഗ്രാ​ൻ​ഡ്. ലൈ​ബ്ര​റി​ക​ളു​ടെ ശേ​ഖ​ര​ത്തി​ലേ​ക്ക് വ​ർ​ഷം തോ​റും ആ​യി​ര​ക്ക​ണ​ക്കി​ന് പു​തി​യ ശീ​ർ​ഷ​ക​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ടു​ന്ന​ത്​ വ​ഴി വി​ജ്ഞാ​ന​വും ഗ​വേ​ഷ​ണ​വും വി​ക​സ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ ഒ​രു ന​ഗ​ര​മെ​ന്ന നി​ല​യി​ൽ ഷാ​ർ​ജ​യു​ടെ ആ​ഗോ​ള പ്ര​ശ​സ്തി വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്.

Tags:    
News Summary - Sharjah Public Library 25 lakh dirham grand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.