Posted On
date_range Updated On
date_range ഷാർജ മലീഹ റോഡ് ഭാഗികമായി അടക്കും
ഷാർജ: ചൊവ്വാഴ്ച മുതൽ ഷാർജയിൽനിന്ന് മലീഹയിലേക്ക് പോകുന്ന റോഡിന്റെ ഒരു ഭാഗം അറ്റകുറ്റപ്പണികൾക്കായി അടക്കും. ഒരു മാസത്തേക്കാണ് റോഡ് അടക്കുന്നതെന്ന് ഷാർജ റോഡ് ഗതാഗത അതോറിറ്റി സമൂഹ മാധ്യമങ്ങൾ വഴിയാണ് അറിയിച്ചത്. യാത്രക്കാർ ഈ കാലയളവിൽ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ റോഡിന്റെ ദുബൈ ഭാഗത്തേക്കുള്ള ലൈൻ അറ്റകുറ്റപ്പണികൾക്കുവേണ്ടി അടച്ചിരുന്നു. ഷാർജയിൽനിന്ന് ദുബൈയിലേക്ക് പോകുന്ന യാത്രക്കാർ എമിറേറ്റ്സ് റോഡിൽ എത്തുന്നതിനായി ഉപയോഗപ്പെടുത്തുന്ന റോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.