ഷാർജ: ഷാർജ മേഖലയിലെ മൂന്നാമത് കണിക്കൊന്ന പഠനോത്സവം ഓൺലൈനായി നടത്തി. ഷാർജ മേഖലയിലെ വിവിധ പഠന കേന്ദ്രങ്ങളിലെ 101 പഠിതാക്കൾ പങ്കെടുത്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, പൂക്കാലം എഡിറ്റർ സജു, മലയാളം മിഷൻ കോഓഡിനേറ്റർ കെ.എൽ. ഗോപി എന്നിവർ സംസാരിച്ചു.
സുഗതാഞ്ജലി പ്രാഥമിക മത്സരം വിജയി അഡ്ലിന തോമസിന്റെ സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ നാടൻപാട്ടും കവിതയും കഥപറച്ചിലും ഗാനാലാപനവുമെല്ലാം അരങ്ങേറി. ലോക കേരളസഭ ആഗോള പ്രവാസി രചനാ മത്സരത്തിൽ ജൂനിയർ വിഭാഗം വിജയികളായ ഋതുപർണ രവീന്ദ്രൻ, ശ്രീമയി മേലത്ത്, ഫാത്തിമ നബ, സബ് ജൂനിയർ വിഭാഗത്തിൽ ചെറുകഥ രചനയിൽ രണ്ടാം സ്ഥാനം കിട്ടിയ സാരംഗി ദേവി, അധ്യാപികമാരായ ദീപ്തി, സ്മിത, ചന്ദ്രലേഖ, നാടൻപാട്ട് കലാകാരൻ ദിവാകരൻ തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ എലീന, രത്ന, ദിനേഷ് എന്നിവർ സന്നിഹിതരായിരുന്നു. ഷാർജ കോഓഡിനേറ്റർ ശ്രീകുമാരി ആന്റണി അധ്യക്ഷത വഹിച്ചു. രതീഷ് സ്വാഗതവും ശ്രീനി നന്ദിയും പറഞ്ഞു.
മലയാളം മിഷൻ ഷാർജ മേഖലയിലെ പുതിയ മലയാളം ക്ലാസുകൾ ഉടൻ ആരംഭിക്കും. വിവരങ്ങൾക്ക്- 0503097209.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.