ഗ​സ​ല്‍ രാ​വ് വെ​ള്ളി​യാ​ഴ്ച

റാ​സ​ല്‍ഖൈ​മ: ഗ​സ​ല്‍ ല​വേ​ഴ്സ് യു.​എ.​ഇ​യു​മാ​യി സ​ഹ​ക​രി​ച്ച് റാ​ക് ക​ലാ​ഹൃ​ദ​യം റാ​സ​ല്‍ഖൈ​മ​യി​ല്‍ മേ​യ് 3 വെ​ള്ളി​യാ​ഴ്ച ‘ഗ​സ​ല്‍ കീ ​ഗ​സാ​ന’ സം​ഗീ​ത വി​രു​ന്ന് ഒ​രു​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് റാ​സ റ​സാ​ഖ്-​ഇം​തി​യാ​സ് ബീ​ഗം എ​ന്നി​വ​ര്‍ ഗ​സ​ല്‍ ന​യി​ക്കും.

റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി, നെ​ല്ല​റ ശം​സു​ദ്ദീ​ന്‍, ബ​ഷീ​ര്‍ തി​ക്കോ​ടി, ഹി​ഷാം അ​ബ്ദു​സ്സ​ലാം എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് കോ​ഓ​ഡി​നേ​റ്റ​ര്‍ ദി​ലീ​പ് സെ​യ്തു അ​റി​യി​ച്ചു.

Tags:    
News Summary - Ghazal Night Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.