Posted On
date_range Updated On
date_range ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇഫ്താറിന് ആയിരങ്ങൾ
ഷാർജ: ഇന്ത്യൻ അസോസിയേഷെൻറ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിന് ഷാർജ ഇന്ത്യൻ സ്കൂൾ അങ്കണം സാക്ഷിയായി. നാലായിരത്തിലേറെ പേരാണ് നോമ്പുതുറ നേരത്ത് എത്തിച്ചേർന്നത്. സി.എൻ.ജയദേവൻ എം.പി.,പാറക്കൽ അബ്ദുല്ല എം.എൽ.എ,ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ എച്ച്.ഓ.സി.നീരജ് അഗർവാൾ തുടങ്ങിയവർ മുഖ്യാതിഥികളായി.
അലി മാസ്റ്റർ ഇഫ്താർ സന്ദേശം നടത്തി. അസോസിയേഷൻ പ്രസിഡൻറ് ഇ.പി.ജോൺസൺ,ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, ട്രഷറർ കെ.ബാലകൃഷ്ണൻ, എസ്.എം.ജാബിർ, അഡ്വ.സന്തോഷ്.കെ.നായർ, ഷാജി ജോൺ, വി.കെ.പി.മുരളീധരൻ, അബ്ദുമനാഫ്,അബ്ദുൽ ജബാർ,അബ്രഹാം ചാക്കോ, അജയ്കുമാർ എസ്.പിള്ള ,ഹരിലാൽ എം,മുഹമ്മദ് ജാഫർ പി.കെ,മാധവൻ നായർ പാടി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.