ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തക മേളയുടെ സജീവ സാന്നിധ്യമായ പ്രഥമ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രത്തിന് ആശംസ നേരാൻ ആദ്യ ദിനം തന്നെ നിരവധി സാംസ്കാരിക പ്രമുഖരും വായനക്കാരുമെത്തി. ഹാൾ നമ്പർ ഏഴിെൻറ പ്രവേശന ഭാഗത്ത് സേവന ഡെസ്കിന് തൊട്ടു ചേർന്നാണ് മീഡിയാ വണ്ണിെൻറയും ഗൾഫ് മാധ്യമത്തിെൻറയും സ്റ്റാളുകൾ.എഴുത്തുകാരനും കാനഡയിലെ ഇന്ത്യൻ അംബാസഡറുമായ വികാസ് സ്വരൂപും കലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ. അബ്ദുസലാമും ചേർന്നാണ് സ്റ്റാൾ ഉദ്ഘാടനം നിർവഹിച്ചത്. പുസ്തക മേള എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടിവ് മോഹൻ കുമാർ, എ.കെ.ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു. റസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, എം.സി.എ നാസർ, വി.ഹാരിസ്, മുഹമ്മദലി കോട്ടക്കൽ, ആരിഫ് ഖാൻ എന്നിവർ അതിഥികളെ സ്വീകരിച്ചു. മേള നഗരിയിലെത്തിയ എഴുത്തുകാരായ സി.വി. ബാലകൃഷ്ണൻ, കെ.പി. സുധീര, മുൻ മന്ത്രിമാരായ ബിനോയ് വിശ്വം, സി. ദിവാകരൻ, ഡോ.പി.എ. ഇബ്രാഹിം ഹാജി എന്നിവർ സ്റ്റാൾ സന്ദർശിച്ച് ആശംസ അറിയിച്ചു. നിരവധി വായനക്കാരും രാവിലെ മുതൽ അഭിനന്ദനങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാൻ എത്തിയിരുന്നു. സന്ദർശകർക്കായി പ്രശ്നോത്തരി മത്സരം ഇക്കുറിയുമുണ്ട്. ഗൾഫ്മാധ്യമം ദിനപത്രവും കുടുംബം മാസികയും ആകർഷകമായ നിരക്കിൽ സ്വന്തമാക്കാനും സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.