അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ നി​ന്ന് 

പ്രസാധകർക്ക് പിന്തുണയുമായി ഷാർജ ബുക്ക് അതോറിറ്റി അബൂദബി പുസ്തകമേളയിൽ

ഷാർജ: ഷാർജ ബുക്ക് അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രസാധകർക്കും എഴുത്തുകാർക്കും പിന്തുണ നൽകാനുമായി അബൂദബി അന്താരാഷ്ട്ര പുസ്തകമേളയിൽ (എ.ഡി.ഐ.ബി.എഫ്) പങ്കെടുക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അധികൃതർ അറിയിച്ചു.

എ.ഡി.ഐ.ബി.എഫിലെ അതോറിറ്റിയുടെ പങ്കാളിത്തം വരാനിരിക്കുന്ന പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണെന്ന് ഇൻസ്റ്റിറ്റ്യൂഷനൽ കമ്യൂണിക്കേഷൻ വിഭാഗം മേധാവി ബദർ മുഹമ്മദ് സാബ് പറഞ്ഞു.

പ്രസാധകർ തമ്മിലെ ആശയവിനിമയം സുഗമമാക്കാനും എഴുത്തുകാർ, വിവർത്തകർ, ക്രിയേറ്റിവ് ഉള്ളടക്ക നിർമാതാക്കൾ, പ്രസാധകർ തുടങ്ങിയവരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ഷാർജ ഇന്‍റർനാഷനൽ ലിറ്റററി ഏജൻസിക്ക് രൂപം നൽകി. യു.എ.ഇ യിലും അടുത്ത മേഖലയിലും ഇത്തരത്തിലുള്ള ആദ്യത്തെ ഏജൻസിയാണിതെന്ന് മുഹമ്മദ് സാബ് അവകാശപ്പെട്ടു.

Tags:    
News Summary - Sharjah Book Authority at Abu Dhabi Book Fair in support of publishers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.