തിരുവനന്തപുരം: കേരളത്തെ സ്നേഹിക്കുകയും കഷ്ടതയുടെ സമയത്ത് ആശ്വാമരുളാൻ ജനതയോട് ആഹ്വാനം ചെയ്യുകയും ചെയ്ത യു.എ.ഇയുടെ ജനനായകനോട് ആദരവു പ്രകടിപ്പിച്ച് കേരള തലസ്ഥാനത്ത് മെഴുക് പ്രതിമ തയ്യാറാക്കി.
പുണെ സുനില്‍ മെഴുക് മ്യൂസിയമാണ് യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിെൻറ മെഴുക് പ്രതിമ തലസ്ഥാനത്ത് ഒരുക്കിയത്. സുനില്‍ കണ്ടല്ലൂരാണ് ശിൽപി. പ്രതിമയുടെ അനാച്ഛാദനം തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു.
ഒരു മാസം കൊണ്ടാണ് ശില്പം നിര്‍മിച്ചത്. ശംഖുംമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ ശില്പം പ്രദര്‍ശിപ്പിക്കും.
സുനിൽ കണ്ടല്ലൂർ നിർമിച്ച കെ. കരുണാകരന്, വി.എസ്. അച്യുതാനന്ദന്, രജനീകാന്ത് എന്നിവരുടേത് ഉള്‍പ്പെടെ 11 ശില്പങ്ങള് ശംഖുംമുഖത്തെ പ്രദര്‍ശനത്തിനുണ്ടാകും.
31 വരെ പ്രദര്‍ശനം തുടരും. ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.