ശഹാമ ഗ്രാൻഡ് മീലാദ് കാമ്പയിന്‍ സമാപനം അഞ്ചിന്

ശഹാമ: ശഹാമ ഐ.സി.എഫ്, ആര്‍.എസ്.സി, ഇഹ് യാഉസ്സുന്ന, ദിന്നൂറൈന്‍ മദ്‌റസ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന നബിദിനത്തിന്‍റെ ഭാഗമായി ഐ.സി.എഫ് ‘ഖല്‍ബിലുണ്ട് എന്‍റെ നബി’ എന്ന പ്രമേയത്തില്‍ ആചരിക്കുന്ന മീലാദ് കാമ്പയിന്‍ സമാപനം ഈ മാസം അഞ്ചിന് നടക്കും. കാമ്പയിന്‍ ഭാഗമായി ബുര്‍ദ മജ്‌ലിസ്, അനുസ്മരണ പ്രഭാഷണം തുടങ്ങീ പരിപാടികള്‍ ഇതോടകം സംഘടിപ്പിച്ചു.സമാപന പരിപാടി ശഹാമ ബാഹിയയിലെ എമിറേറ്റ്‌സ് സൂ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ രാവിലെ ഏഴിന് ആരംഭിക്കും. ഇഹ്യായാഉസ്സുന്ന, ദിന്നൂറൈന്‍ മദ്‌റസകളിലെ സാഹിത്യ കലാപരിപാടികളോടെ പാരന്‍റിങ് ഓറിയന്‍റേഷന്‍ ക്ലാസ് നടക്കും. വൈകിട്ട് മൗലിദ് പരിപാടി, ഇശല്‍ നൈറ്റ്, മദ്ഹുര്‍റസൂല്‍ പ്രഭാഷണത്തോടെ സമാപിക്കും.

പരിപാടിയുടെ വിജയത്തിന് അസീര്‍ ഖാന്‍ ജൗഹരി (ചെയര്‍.), ലുഖ്മാനുല്‍ ഹകീം തങ്ങള്‍, അലി ഹാജി വിളയൂര്‍, അന്‍സാര്‍ സഖാഫി, മുഹമ്മദ് അലി പൂനൂര്‍, അബി ഉക്കാഷ നഈമി (വൈസ് ചെയര്‍.), ഇസ്മായില്‍ വെട്ടിച്ചിറ (ജനറല്‍ കണ്‍വീനര്‍), കണ്‍വീനര്‍മാരായി അബ്ദുല്‍ സലാം മാവൂര്‍, ഫൈസല്‍ നേരോത്ത്, ആസിഫ് ഷലീല, അബ്ദുല്‍ മജീദ് ഷലീല, ഷാഫി മാവൂര്‍, നസീര്‍ പാലസ്, സ്വാലിഹ് സഖാഫി, സാദിഖ് ലബ്ബ തുടങ്ങിയവരും പ്രവര്‍ത്തിച്ചു വരുന്നു. അബ്ദുല്‍ ഹക്കീം പള്ളിയത്ത്, അബ്ദുല്‍ നാസര്‍ മാവൂര്‍, (ഫിനാന്‍സ്), നിസാര്‍ സഖാഫി ആദൂര്‍, അബ്ദുല്‍ ഹക്കീം സിദ്ദീഖി (പ്രോഗ്രാം), അബ്ദുല്‍ അസീസ് കേച്ചേരി, ജലാല്‍ പൂനൂര്‍ (കിച്ചണ്‍ ആൻഡ് ഫുഡ്), സൈഫുദ്ദീന്‍ കാരന്തൂര്‍, ഷക്കീര്‍ സൈ്വഹാന്‍ (ഫെസിലിറ്റി), ഫിറോസ് പൊക്കുന്ന്, സലീം കിനാലൂര്‍ (മീഡിയ ആൻഡ് മാര്‍ക്കറ്റിങ്), തമീം ലത്തീഫി, ടി.പി. മുഹമ്മദ് അലി (ഗസ്റ്റ് ആൻഡ് റിസപ്ഷന്‍), അഷ്‌റഫ് പുല്ലൂക്കര, മൊയ്തീന്‍ റഹ്ബ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), അബൂബക്കര്‍ പയ്യോളി, സഅദ് അത്തോളി (വളണ്ടിയര്‍), ജാഫര്‍ കാരശ്ശേരി, സദഖ കൈതപ്പൊയില്‍ ( പബ്ലിക്കേഷന്‍ ആൻഡ് എസ്.സി.സി), ഷഫീഖ് കുറുമ്പൊയില്‍, സജീര്‍ വില്ല്യപ്പള്ളി, മന്‍സൂര്‍ തൃശൂര്‍, നജീബ് യാസ് (ഗിഫ്റ്റ് ആൻഡ് മെമന്‍റോ) തുടങ്ങിയവരും നേതൃത്വം നൽകുന്നു.

Tags:    
News Summary - Shajama Grand Milad Campaign Concluding Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.