ഇന്ന് മഴക്ക് സാധ്യത; ദുബൈയിൽ താപനില 43 ഡിഗ്രി വരെ ഉയരും

ദുബൈ: വ്യാഴാഴ്ച രാജ്യത്തിന്‍റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഉച്ചക്കുശേഷം അന്തരീക്ഷത്തിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായി തീരദേശ, ആഭ്യന്തര മേഖലകളിൽ ഈർപ്പമുള്ള അന്തരീക്ഷവും മഞ്ഞിനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 45 കിലോമീറ്റർ വരെ ഉയർന്നേക്കാം. മേഘാവൃതമായ പ്രദേശങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും വീശാൻ സാധ്യതയുണ്ട്. അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.

വ്യാഴാഴ്ച ഷാർജയിൽ 44 ഡിഗ്രി സെൽഷ്യസ്, ദുബായിൽ 43 ഡിഗ്രി സെൽഷ്യസ്, അബൂദബിയിൽ 42 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും ഉയർന്ന താപനില. അൽദഫ്റ മേഖലയിലെ മെസൈറയിൽ രേഖപ്പെടുത്തിയ 47.4 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ചയിലെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില.

Tags:    
News Summary - Rain expected in eastern and southern regions; Dubai temperature to reach 43°C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.